പയ്യന്നൂര്‍: പത്തും ആറും വയസ്സുള്ള രണ്ടു മക്കളുമായി യുവതിയെ കാണാതായതായി പരാതി. രാമന്തളി, കക്കമ്പാറയിലെ വിനീഷിന്റെ ഭാര്യ എം സൂര്യ (30)യെയാണ് കാണാതായത്. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ 9.30 മണിയോടെ മക്കളെയും കൂട്ടി വീട്ടില്‍ നിന്നു പുറത്തിറങ്ങിയ ഭാര്യ അതിനുശേഷം തിരിച്ചു വന്നിട്ടില്ലെന്നും മൊട്ടക്കുന്നില്‍ താമസിക്കുന്ന ഷാരോണ്‍ എന്നയാളുടെ കൂടെ പോയതായി സംശയിക്കുന്നുവെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.






