4 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ചുട്ടുകൊല്ലണം: ഭാര്യ

മുംബൈ: പുനെയിലെ ഭോറില്‍ നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ചുട്ടുകൊല്ലണമെന്ന് ഭാര്യ അഭിപ്രായപ്പെട്ടു. അയാള്‍ തനിക്കു മരിച്ചതിനു തുല്യമാണെന്നും നിഷ്‌കളങ്കയായ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ ആ ക്രൂരനു തൂക്കുകയര്‍ പോരെന്നും ആ കുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്തു തന്നെ അയാളെ ചുട്ടുകൊല്ലണമെന്നും ഭാര്യ പറഞ്ഞു. അയാളുടെ മുഖം കാണാനോ മരണവാര്‍ത്ത അറിയാനോ പോലും ആഗ്രഹിക്കുന്നില്ല, എന്റെയുള്ളിലെ കനല്‍ അടങ്ങില്ലെന്നും ഭാര്യ പറഞ്ഞു. അയാളെ പിതാവെന്നു വിളിക്കാന്‍ ലജ്ജിക്കുകയാണെന്നും എങ്ങനെയാണോ ആ കുഞ്ഞ് കൊല്ലപ്പെട്ടത് അതേ രീതിയില്‍ തന്നെ അയാളെയും ശിക്ഷിക്കണമെന്നും മകനും പ്രതികരിച്ചു.

പ്രതിയായ ഭീംറാവു കാംബ്ലി(65)ക്കിന് പരമാവധി ശിക്ഷ നല്‍കണമെന്നാണു കുടുംബത്തിന്റെ ആവശ്യം. 10 വര്‍ഷത്തോളമായി ഭീംറാവുവുമായി ബന്ധമില്ലെന്നു കുടുംബം പറഞ്ഞു. സമൂഹത്തില്‍ നിന്നു വലിയ തോതിലുള്ള അപമാനം നേരിടേണ്ടിവന്ന സാഹചര്യത്തിലാണു ഇപ്പോള്‍ കുടുംബം പരസ്യമായി രംഗത്തെത്തിയത്.

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ കുഞ്ഞിനെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page