കാസര്‍കോട്: ശൃംഗേരി മഠത്തിലെ ഇളയ മഠാധിപതി വിദുശേഖര ഭാരതി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച വൈകിട്ട് കേരളത്തിലെത്തും. വൈകുന്നേരം അഞ്ചുമണിക്ക് തലപ്പാടി സംസ്ഥാന അതിര്‍ത്തിയില്‍ ഡി ജി പി രവത ചന്ദ്രശേഖരയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിക്കും. ഇതിനായി ഡി ജി പി ഉച്ചയോടെ കാസര്‍കോട്ടെത്തി. കോഴിക്കോട്ടെ പരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് ഇളയ മഠാധിപതി കേരളത്തില്‍ എത്തുന്നത്.
കാസര്‍കോട്ടേയ്ക്കുള്ള യാത്രയാത്രയ്ക്കിടയില്‍ ഡി ജി പി കണ്ണൂര്‍ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ മഠപ്പുര, ശ്രീകൃഷ്ണ ക്ഷേത്രം, മാടായി ക്ഷേത്രം എന്നിവിടങ്ങളിലാണ് ദര്‍ശനം നടത്തിയത്. തുടര്‍ന്ന് കാസര്‍കോട്ടെത്തിയ ഡി ജി പി വിവിധ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.







