വളര്‍ത്തുനായ വഴിയാത്രക്കാരനെ ആക്രമിച്ചു; കൈയെല്ല് ഒടിഞ്ഞ നിലയില്‍ കുമ്പള ,ബദ്‌രിയനഗര്‍ സ്വദേശി ആശുപത്രിയില്‍

കാസര്‍കോട്: വളര്‍ത്തു നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ ആശുപത്രിയില്‍. കുമ്പള, ബദ്‌രിയ്യ നഗറിലെ മുജീബ് റഹ്‌മാന്‍ (52)ആണ് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
മാളിയങ്കര, പെര്‍വാഡ് റോഡില്‍ ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. നടന്നു പോകുന്നതിനിടയില്‍ സമീപത്തെ ഒരു വീട്ടില്‍ നിന്നു ഗേറ്റു വഴി പുറത്തേയ്ക്ക് ഓടിയെത്തിയ വലിയ വളര്‍ത്തു നായ തന്നെ ആക്രമിക്കുകയായിരുന്നുവെന്നു മുജീബ് റഹ്‌മാന്‍ പറഞ്ഞു. നായ ചാടി വീണപ്പോള്‍ മറിഞ്ഞു വീഴുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയവരാണ് കൂടുതല്‍ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. വീഴ്ചയില്‍ ഇടതു കൈയുടെ എല്ലൊടിഞ്ഞു. ശസ്ത്രക്രിയ നടത്തി സ്റ്റീല്‍ ഇട്ടിരിക്കുകയാണെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page