പാറ്റ്ന: ഉച്ചഭക്ഷണത്തിൽ പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയതിനെ തുടർന്ന് നൂറുകണക്കിന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ സഹർസ ജില്ലയിലെ സർക്കാർ യുപി സ്കൂളിലാണ് ഉച്ചകഞ്ഞിയിൽ പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയത് .
സഹർസയിലെ ഒരു മിഡിൽ സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് ലഭിച്ച ഉച്ചക്കഞ്ഞിയിലാണ് പാമ്പൻ കുഞ്ഞിനെ കണ്ടത് . കഞ്ഞി കുടിച്ച നിരവധി വിദ്യാർത്ഥികൾ വയറുവേദന എന്ന പരാതിയുമായി ഉടൻ രംഗത്ത് വന്നു. സ്കൂളധികൃതരും വിവരം അറിഞ്ഞെത്തിയ പോലീസും ചേർന്ന് വിദ്യാർത്ഥികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ജില്ലാ കളക്ടർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.







