2026-ലെ പുലിറ്റ്‌സർ പുരസ്കാര തിളക്കത്തിൽ ഇന്ത്യക്കാർ

പി പി ചെറിയാൻ

ന്യൂയോർക്:2026-ലെ പുലിറ്റ്‌സർ പുരസ്കാര തിളക്കത്തിൽ ഇന്ത്യക്കാർ. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് സുപർണ ശർമയും ഇല്ലസ്ട്രേറ്റർ ആനന്ദ് ആർ.കെ.യും ‘ഇല്ലസ്ട്രേറ്റഡ് റിപ്പോർട്ടിംഗ് ആൻഡ് കമന്ററി’ വിഭാഗത്തിൽ പുരസ്കാരം നേടിയത്.

ബ്ലൂംബെർഗിന്റെ ട്രാപ്പ്ഡ് എന്ന അന്വേഷണാത്മക പരമ്പരയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ദക്ഷിണേഷ്യയിലെ സൈബർ തട്ടിപ്പ് ശൃംഖലകളെക്കുറിച്ചുള്ളതായിരുന്നു റിപ്പോർട്ട്.

ലഖ്‌നൗവിലെ ഒരു ഡോക്ടരിൽ നിന്ന് സൈബർ തട്ടിപ്പുകാർ 2.8 കോടി രൂപ നഷ്ടപ്പെട്ട ഞെട്ടിക്കുന്ന സംഭവം കേന്ദ്രീകരിച്ചാണ് സുപർണ ശർമ അന്വേഷണം നടത്തിയത്.

സങ്കീർണ്ണമായ കേസിലെ ഗൂഢാലോചനകളും ഭീഷണികളും ചിത്രങ്ങളിലൂടെയും ഗ്രാഫിക്സിലൂടെയും മനോഹരമായി ആവിഷ്കരിച്ചതിനാണ് മുംബൈ സ്വദേശി ആനന്ദ് ആർ.കെ. അവാർഡിന് അർഹനായത്.

ഇതേ വിഭാഗത്തിൽ മലയാളി പത്രപ്രവർത്തകൻ ദേവ്‌ജ്യോത് ഘോഷാൽ ഫൈനലിസ്റ്റ് പട്ടികയിൽ ഇടംപിടിച്ചു.

സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന ആഗോള തട്ടിപ്പുകളെയും മനുഷ്യാവകാശ ലംഘനങ്ങളെയും പൊതുജനമധ്യത്തിൽ എത്തിച്ചതിനാണ് ഈ അവാർഡ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page