സുനിതയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയില്‍

തൃശൂര്‍: ബെംഗളൂരിലെ ജോലി സ്ഥലത്തുവച്ച് ഉടമയുടെ ക്രൂരമര്‍ദ്ദനമേറ്റ് വാടാനപ്പിള്ളി സ്വദേശി സുനിത കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍. ബെംഗളൂരുവില്‍ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെല്‍ട്ടര്‍ ഹോം നടത്തിവന്നിരുന്ന ദീപക് കൃഷ്ണന്‍ ആണ് കന്യാകുമാരിയില്‍ പിടിയിലായത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു.

ഏപ്രില്‍ 17 ന് ആണ് സുനിത മറ്റ് രണ്ട് യുവതികള്‍ക്കൊപ്പം ബെംഗളൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ ജോലിക്കെത്തിയത്. 40,000 രൂപ ശമ്പളം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ജോലിയില്‍ കയറി ദിവസങ്ങള്‍ക്കകം തന്നെ ഉടമയുടെ മര്‍ദ്ദനത്തില്‍ സുനിയ കൊല്ലപ്പെടുകയും ചെയ്തു. തനിക്ക് നേരെയുള്ള ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് സുനിതയ്ക്ക് നേരെ അക്രമം ഉണ്ടായത്.

ക്രൂര മര്‍ദനത്തിന് ഇരയായ സുനിത തൃശ്ശൂരിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരിച്ചത്. മെയ് മൂന്നിനാണ് ഇവരെ ദീപക് കൃഷ്ണന്‍ മര്‍ദ്ദിച്ചത്. സുനിതയുടെ തല പിടിച്ച് ചുവരിലും അലമാരയിലും തുടര്‍ച്ചയായി ഇടിച്ചെന്നും പരിക്കേറ്റ് നിലത്തുവീണപ്പോള്‍ നെഞ്ചില്‍ ആവര്‍ത്തിച്ച് ചവിട്ടിയെന്നും ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page