കാസര്‍കോട്: ജുമാമസ്ജിദ് വാര്‍ഷിക പൊതു യോഗത്തിനിടയില്‍ സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. ചെര്‍ക്കള, പാടിറോഡിലെ മൂസ ചായിന്റടി (62)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം ചെര്‍ക്കള, മുഹ് യുദ്ദീന്‍ വലിയ ജുമാമസ്ജിദ് വാര്‍ഷിക യോഗത്തിനിടയിലായിരുന്നു സംഭവം. സഹോദരനും സംയുക്ത ജുമാമസ്ജിദ് വൈസ് പ്രസിഡണ്ടും മുന്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ മുഹമ്മദ് കുഞ്ഞി ചായിന്റടി യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു കൊണ്ടിരിക്കെ സദസ്സിലിരിക്കുകയായിരുന്ന മൂസ ചായിന്റടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ ചായിന്റടി അബ്ദുള്ള-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹ്‌റ. മക്കള്‍: മഹ്ഷൂഖ്, മഹ് റൂഫ്, മഹ്ഫൂല്‍. മറ്റു സഹോദരങ്ങള്‍: മറിയമ്മ, നഫീസ, ദൈനബി, ഇബ്രാഹിം ചായിന്റടി, പരേതരായ ആസ്യുമ്മ, ഉമ്മാലി.
ഖബറടക്കം ചെർക്കള മുഹ് യുദ്ധീൻ വലിയ ജമാഅത്ത് പള്ളി അങ്കണത്തിൽ നടന്നു.






