കാസര്‍കോട്: കുംബഡാജെ ഉബ്രംഗള ശ്രീ മഹാദേവ പാര്‍വ്വതി ശ്രീ ശാസ്താരക്ഷേത്രം മഹോത്സവവും പിത്തള പൂശിയ 18 പടികളുടെ സമര്‍പ്പണവും 101 ചെണ്ട വാദ്യാഘോഷ അകമ്പടിയോടെ 11ന് വൈകിട്ട് ആഘോഷിക്കും. വൈകിട്ട് 5 മണിക്കു ധാര്‍മ്മിക സഭയും തുടര്‍ന്നു 18 പടിയുടെ പൂജയും ലോഹാര്‍പ്പണവും നടക്കും. തുടര്‍ന്നു മഹോത്സവവും അന്നദാനവുമുണ്ടായിരിക്കും. വിധുശേഖര ഭാരതി മഹാസ്വാമികളും എടനീര്‍മഠാധിപതി സച്ചിദാനന്ദ ഭാരതിയും ചേര്‍ന്ന് പിത്തള പൂശിയ 18 പടികളുടെ സമര്‍പ്പണം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അനുഗ്രഹ പ്രഭാഷണം നടത്തും. ദേലംപാടി ഗണേശ തന്ത്രി, രവീശ തന്ത്രി കുണ്ടാര്‍, പന്തളം കൊട്ടാരത്തിലെ നാരായണവര്‍മ്മ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ കിരണ്‍ കുമാര്‍ കുണിക്കുലായ, ഹരിനാരായണ ശിരന്തഡ്ക്ക, രാജേഷ് അഗല്‍പാടി, ഗോവിന്ദ് രാജ് മൈല്‍ത്തൊട്ടി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.






