സുധ മൂർത്തി കാംപ്‌കോ ചോക്കലേറ്റ് ഫാക്ടറി സന്ദർശിച്ചു

മംഗളൂരു: ഇൻഫോസിസ് ചീഫും രാജ്യസഭാ അംഗവുമായ സുധാമൂർത്തി പുത്തൂരിലെ കാംപ് കോ ചോക്ലറ്റ് ഫാക്ടറി സന്ദർശിച്ചു. കാം പ്കൊ പ്രസി.എ സ് ആർ സതീഷ് ചന്ദ്ര, വൈ.പ്രസി പദ്മരാജ് പട്ടാജെ, മാനേജിങ് ഡയറക്ടർ ബി വി സത്യനാരായണ, ഡയറക്ടർ സതീഷ് ചന്ദ്ര ഭണ്ഡാരി, കല്ലട്ക്ക പ്രഭാകര ഭട്ട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .

ആശുപത്രിയില്‍ മാതാവിന് കൂട്ടിരിപ്പിനെത്തിയ 15 കാരനെ മര്‍ദ്ദിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

കൊല്ലം: ആശുപത്രിയില്‍ മാതാവിന് കൂട്ടിരിപ്പിനെത്തിയ 15 കാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. പുനലൂരിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ് കുട്ടിയുടെ കുടുംബം. കാലിന് ചികിത്സ തേടിയാണ് കുട്ടിയുടെ മാതാവ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം കുട്ടിയും എത്തുകയായിരുന്നു. മാതാവിന് ചായ വാങ്ങാന്‍ പുറത്തിറങ്ങുമ്പോള്‍ ആശുപത്രിയിലെത്തിയ രണ്ടാനച്ഛന്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയെ പതിവായി ഇയാള്‍ ഉപദ്രവിക്കാറുണ്ടെന്ന് മാതാവും മറ്റ് ബന്ധുക്കളും പറഞ്ഞു. ഇയാളുടെ മര്‍ദ്ദനം ഭയന്ന് …

5 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 75 കാരനായ അഭിഭാഷകന്‍ അറസ്റ്റില്‍

ഭോപ്പാല്‍: അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 75 കാരനായ അഭിഭാഷകന്‍ അറസ്റ്റില്‍. ഭോപ്പാലിലെ ഹബീബ് ഗഞ്ചിലാണ് നടുക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായത്. മകള്‍ക്കും പേരക്കുട്ടിക്കുമൊപ്പമാണ് പ്രതി താമസിച്ചിരുന്നത്. ‘നാന’ എന്നാണ് കുട്ടി ഇയാളെ വിളിച്ചിരുന്നത്. പ്രതിയുടെ പേരക്കുട്ടിക്കൊപ്പം കളിക്കാനാണ് അഞ്ചുവയസ്സുകാരി അഭിഭാഷകന്റെ വീട്ടിലെത്തിയത്. പേരക്കുട്ടി നാന എന്ന് വിളിക്കുന്നത് കേട്ടാണ് കുട്ടിയും അയാളെ നാന എന്ന് വിളിച്ചിരുന്നത്. പതിവായി കുട്ടി അവിടെ കളിക്കാന്‍ പോകാറുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. സുരക്ഷിതമായ ഇടം എന്ന് …

ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച് മേയർ സോഹ്‌റാൻ മംദാനി

പി പി ചെറിയാൻ ന്യൂയോർക് :മൻഹാട്ടനിലെ സിനഗോഗിന് സമീപം നടന്ന ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളെ ന്യൂയോർക് മേയർ സോഹ്‌റാൻ മംദാനി പിന്തുണച്ചു .പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും ഇസ്രായേലിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് പിന്നാലെയാണ് തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. “ഇസ്രായേൽ നിലനിൽക്കാൻ പാടില്ല” എന്ന് പ്രതിഷേധക്കാർ ആക്രോശിച്ചിട്ടും, സമരക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് മംദാനി സ്വീകരിച്ചത്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് വെസ്റ്റ് ബാങ്കിലെ ഭൂമി വിൽക്കാൻ ലക്ഷ്യമിട്ട് നടന്ന റിയൽ എസ്റ്റേറ്റ് എക്‌സ്‌പോയ്‌ക്കെതിരെയാണ് പ്രതിഷേധമെന്ന് അദ്ദേഹം വാദിച്ചു. …

മരുമകളുടെ ബന്ധുക്കളുടെ ആക്രമണം; ഭര്‍തൃപിതാവ് കൊല്ലപ്പെട്ടു

അഹമ്മദാബാദ്: കുടുംബ തര്‍ക്കമാണെന്ന് പറയുന്നു മരുമകളുടെ ബന്ധുക്കളുടെ ആക്രമണത്തില്‍ ഭര്ൃത്ൃപിതാവ് കൊല്ലപ്പെട്ടു. അഹമ്മദാബാദിലെ നതുഭായ് പര്‍മര്‍(52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ ഹസ്മുഖ് വഗേല, കാന്തി വാന, ഭാവേഷ് പര്‍മര്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. കൊലപാതകത്തിനുശേഷം രാജസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും ബനസ്‌കന്തയില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കേതന്‍ എന്ന മറ്റൊരു പ്രതി ഒളിവിലാണെന്നും അയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. കൊലപാതകം യാദൃശ്ചികമല്ലെന്നും കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് മുന്‍കൂട്ടി ആസൂത്രണം …

പള്ളത്തടുക്കയിലെ വ്യാപാരി അബ്ദുല്‍ ഷെരീഫ് അന്തരിച്ചു

കാസര്‍കോട്: വര്‍ഷങ്ങളായി ബദിയഡുക്ക, പള്ളത്തടുക്കയില്‍ വ്യാപാരിയായിരുന്ന അബ്ദുല്‍ ഷെരീഫ് (54) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. പരേതനായ കുഞ്ഞാലി -ആയിഷാ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബഷീര്‍, ഫൗസിയ, സുബൈദ.

മുഖ്യമന്ത്രി: കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ ലീഗ് ഇടപെടേണ്ട: മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ മുസ്ലീംലീഗ് ഇടപെടേണ്ടെന്ന് കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ മാത്യു കുഴല്‍നാടന്‍ .വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്റ് നിയോഗിച്ച നിരീക്ഷകരെ അറിയിക്കാനുള്ള ലീഗു തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി ആരായിരിക്കണമെന്ന് തീരുമാനിക്കാനുള്ള പ്രാപ്തി പാര്‍ട്ടിക്കുണ്ട്. നിരവധി മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിമാരെയും തീരുമാനിച്ചിട്ടുള്ള ദേശീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ലീഗിന്റെ മന്ത്രി ആരായിരിക്കണമെന്നത് ലീഗാണ് തീരുമാനിക്കേണ്ടത്. ഇന്നയാളെ മന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസ് പറയില്ല – കുഴല്‍ നാടന്‍ പറഞ്ഞു. യു ഡി എഫിന്റെ നട്ടെല്ലാണ് …

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ജിദ്ദയില്‍ മരിച്ചു

റിയാദ്: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ജിദ്ദയില്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ അയനികോട് സ്വദേശി പാലൂരാന്‍ അബ്ദു റഹ്‌മാന്‍ (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കഴിഞ്ഞ 12 വര്‍ഷമായി ജിദ്ദയിലെ സനാബീലില്‍ ജോലി ചെയ്തു വരികയായിരുന്നു. അടുത്ത ആഴ്ചയായിരുന്നു അബ്ദു റഹ്‌മാന്റെ മകളുടെ നിക്കാഹ്. അതിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. പരേതനായ പാലൂരാന്‍ മൊയ്തീന്റെയും ഉമ്മുകുല്‍സുവിന്റെയും മകനാണ്. ഫാത്തിമ സബീറയാണ് ഭാര്യ. സഫ റഹ്‌മാന്‍, ശിഫ, ശമ, മുഹമ്മദ് സഹല്‍ എന്നിവര്‍ …

താഴ്ന്നു പറന്ന ബോയിംഗ് വിമാനം ട്രക്കില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം

ന്യൂയോര്‍ക്ക്: താഴ്ന്നു പറന്ന ബോയിംഗ് വിമാനം ട്രക്കില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം. ന്യൂയോര്‍ക്കിലെ തിരക്കേറിയ റോഡിലൂടെ ട്രക്ക് ഓടിക്കുന്നതിനിടെ ബോയിംഗ് 767 വിമാനം താഴ്ന്ന് പറന്ന് ബേക്കറി സാധനങ്ങളുമായി പോവുകയായിരുന്ന ട്രക്കിന് മുകളില്‍ തട്ടുകയായിരുന്നു. അപകടത്തില്‍ വാറന്‍ ബോര്‍ഡ്‌ലി ജൂനിയര്‍ എന്ന ഡ്രൈവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ന്യൂ ജേഴ്സിയിലെ ടേണ്‍പൈക്കിലൂടെ ഏഴുവര്‍ഷമായി ട്രക്ക് ഓടിക്കുന്ന വാരണ്‍ ബോര്‍ഡ്ലിബാള്‍ട്ടിമോറിലെ ബോക്‌സിംഗ് കമ്മ്യൂണിറ്റിയിലെ അംഗം കൂടിയാണ്. ന്യൂവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനായി പോവുകയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് …

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് 19 കാരന് ദാരുണാന്ത്യം

പയ്യന്നൂര്‍: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 കാരനു ദാരുണാന്ത്യം. പയ്യന്നൂര്‍, മണിയറ സ്വദേശി കെ പി അജ്‌നാസ് (19)ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് പിലാത്തറ സ്റ്റീല്‍ ലൈനിനു സമീപത്താണ് അപകടം. പിലാത്തറയില്‍ നിന്നു മാതമംഗലം ഭാഗത്തേയ്ക്കു സ്‌കൂട്ടര്‍ ഓടിച്ചു പോവുകയായിരുന്നു അജ്‌നാസ്. ഈ സമയത്ത് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അജ്‌നാസിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കോടിച്ചിരുന്ന കണ്ടോന്താറിലെ മോഹന (54)നു പരിക്കേറ്റു. ഇദ്ദേഹം …

സിപിഎമ്മിന് അധികാരം പോയി; മഹേഷിന്റെ കറവപ്പശു ലീഗ് പ്രവര്‍ത്തകനായി

മലപ്പുറം: തിരഞ്ഞെടുപ്പ് വാശിയില്‍ സിപിഎം- മുസ്ലിംലീഗ് പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ തമ്മില്‍ നടത്തിയ പന്തയത്തില്‍ സിപിഎം പ്രവര്‍ത്തകനു സ്വന്തം പശുവിനെ നഷ്ടപ്പെട്ടു. സ്വന്തം പാര്‍ട്ടി അധികാരത്തില്‍ നിന്നു പുറത്താവുകയും ചെയ്തു.ഇടതു മുന്നണിക്കു തുടര്‍ഭരണം കിട്ടുമെന്നു ഉറച്ചു വിശ്വസിച്ചിരുന്ന സിപിഎം പ്രവര്‍ത്തകനും തിരൂരിലെ ക്ഷീരകര്‍ഷകനുമായ മഹേഷ് , മുസ്ലിം ലീഗിലെ കുന്നത്തു മുസ്തഫയോടു തുറന്നു പറഞ്ഞു. ഇത്തവണ അതു നടക്കാന്‍ പോവുന്നില്ലെന്നു മുസ്തഫ തമാശയായി തിരിച്ചു പറഞ്ഞതു മഹേഷിനു രസിച്ചില്ല. ഉറപ്പാണോ എന്ന് മഹേഷ് തിരിച്ചു ചോദിച്ചു. ഉറപ്പു തന്നെയെന്നു …

മുഖ്യമന്ത്രി തര്‍ക്കം തുടരുന്നു; വിഡി സതീശനെ പരിഗണിക്കണമെന്ന് ലീഗ്

മലപ്പുറം: ചരിത്ര വിജയം നേടിയിട്ടും മുഖ്യമന്ത്രി ആരായിരിക്കണമെന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നതിനിടയില്‍ നിര്‍ണായക നിലപാടുമായി മുസ്ലിം ലീഗ് നേതൃത്വം രംഗത്ത്. വിഡി സതീശനെ മുന്‍നിര്‍ത്തിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കണമെന്നുമാണ് ലീഗ് നിലപാട്. പാണക്കാട് ചേര്‍ന്ന നേതൃയോഗത്തിലാണ് ഇത്തരമൊരു ലീഗ് ഈ ധാരണയിലെത്തിയത്. ഇക്കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്റ് നിരീക്ഷകരെ അറിയിക്കാനാണ് ലീഗ് തീരുമാനം. ജനങ്ങളുടെ പൊതു വികാരം വിഡി സതീശനു അനുകൂലമാണെങ്കില്‍ അതു അവഗണിക്കരുതെന്നുമാണ് ലീഗിന്റെ നിലപാട്.

അരമങ്ങാനം, അമരാവതിയിലെ വെള്ളച്ചിയമ്മ അന്തരിച്ചു

കാസര്‍കോട്: ഉദുമ, അരമങ്ങാനം, അമരാവതിയിലെ പരേതനായ കൊട്ടന്റെ ഭാര്യ വെള്ളച്ചിയമ്മ (96) അന്തരിച്ചു. മുന്‍ ഉദുമ പഞ്ചായത്ത് പ്രസിഡണ്ടും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എം ലക്ഷ്മിയുടെ മാതാവാണ്. വാര്‍ധക്യ സഹജമായ അസുഖത്തിനു ചികിത്സയിലായിരുന്നു. മറ്റുമക്കള്‍: രോഹിണി, കാര്‍ത്യായനി, പരേതരായ കുംഭ, കുഞ്ഞിരാമന്‍. നിര്യാണ വിവരമറിഞ്ഞ് സി പി എം നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അമരാവതിയിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

ഫുട് പാത്തില്‍ ഉറങ്ങിക്കിടന്നിരുന്നവര്‍ക്ക് മുകളിലൂടെ കാര്‍ പാഞ്ഞുകയറി ഏഴുപേര്‍ക്ക് പരിക്ക്; ഒരാള്‍ ഗുരുതരനിലയില്‍; പരിക്കേറ്റവരില്‍ സ്ത്രീകളും

കോഴിക്കോട്: ഫുട് പാത്തില്‍ ഉറങ്ങുകയായിരുന്നവര്‍ക്ക് മുകളിലൂടെ കാര്‍ പാഞ്ഞുകയറി ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരക്കേറ്റവരില്‍ സ്ത്രീകളും ഉണ്ട്. ഇന്നലെ രാത്രി കല്ലായി പാലത്തിന് സമീപമാണ് അപകടം. അപകടത്തിനുശേഷം നിര്‍ത്താതെ പോയ കാര്‍ യുവാക്കളുടെ സംഘം പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫര്‍സാന്‍, ചേലേമ്പ്ര സ്വദേശി ആദില്‍ ഷാന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ പൊലീസ് നോട്ടീസ് നല്‍കി വിട്ടയച്ചു. തമിഴ്നാട് കടലൂര്‍ മാവട്ടം സ്വദേശികളായ രാമയ്യ (55), വീരയ്യ …

പശ്ചിമ ബംഗാള്‍ രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക്; തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും രാജിവെക്കാന്‍ തയാറാകാതെ മമത ബാനര്‍ജി; എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രി മമതാ ബാനര്‍ജി രാജിവെക്കാന്‍ തയ്യാറാകാതെ അധികാരത്തില്‍ തുടരുന്നത് പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് വഴിവയ്ക്കുന്നു. മമത ബാനര്‍ജി രാജി വച്ചില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് വോട്ടെണ്ണല്‍ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭയെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കാം. ഗവര്‍ണറുടെ അടുത്ത നീക്കം ഇതായിരിക്കുമെന്ന് സംസാരമുണ്ട്. ഇത്തരത്തില്‍ സംഭവിച്ചാല്‍ ദേശീയമായി വലിയ വിവാദമാക്കി മാറ്റാമെന്നാണ് മമതയുടെ ഉദ്ദേശമെന്ന് കരുതുന്നു. സാധാരണനിലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയെയോ സഖ്യത്തെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്ക് …

സ്കൂൾ തുറക്കാറായി: ടെൻഡർ നടപടികൾ പൂർത്തിയാക്കിയ മൊഗ്രാൽ സ്കൂൾ റോഡിന്റെ സൗന്ദര്യവൽക്കരണം പാളുന്നു; നാട്ടുകാർ പ്രതിഷേധത്തിലേക്ക്

മൊഗ്രാൽ: മഴക്കാലത്ത് ചളി വെള്ളം കെട്ടിക്കിടന്ന് വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്ക് ദുരിതമാകുന്ന മൊഗ്രാൽ സ്കൂൾ റോഡിലെ പിഡബ്ല്യുഡി സൗന്ദര്യവൽക്കരണ പരിപാടി പാളുന്നു. റോഡ് നവീകരണവും സൗന്ദര്യ വൽക്കരണവും മാസങ്ങൾക്കു മുമ്പു ടെണ്ടർ ചെയ്തിരുന്നു. എന്നിട്ടും സ്കൂൾ തുറക്കാറായിട്ടും പണി തുടങ്ങാത്തതു നാട്ടുകാരെ പ്രകോപിപ്പിക്കുന്നു.സ്കൂളിന് സമീപത്തു സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമർ പരിസരം മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് വലിയ ദുരിതവും, അപകടസാധ്യതയും ഉയർത്തുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു.മൊഗ്രാൽ യൂനാനി ഡിസ്പെൻസറി വരെ സ്കൂൾ റോഡിന്റെ ഇടതുവശത്ത് സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി റോഡ് നവീകരിച്ചും, …

ഡെന്റല്‍ ക്ലിനിക്കിലേയ്ക്ക് ജോലിക്കുപോയ യുവതിയെ കാണാതായി; കുമ്പള പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഡെന്റല്‍ ക്ലിനിക്കിലെ ജോലിക്കു പോയ യുവതിയെ കാണാതായതായി പരാതി. ഇച്ചിലമ്പാടി, കൊടിയമ്മ, കോട്ടേക്കാറിലെ വന്ദന (21)യെയാണ് കാണാതായത്. സഹോദരന്‍ നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 7.45 മണിയോടെ പതിവുപോലെ കാസര്‍കോട്, അണങ്കൂരിലെ ഡെന്റല്‍ ക്ലിനിക്കിലേയ്ക്ക് പോയതായിരുന്നു വന്ദനയെന്നു സഹോദരന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. തിരിച്ചു വരുമെന്നു കരുതിയാണ് പരാതി നല്‍കാന്‍ വൈകിയതെന്നു കൂട്ടിച്ചേര്‍ത്തു.

ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്‌സനല്‍ അസിസ്റ്റന്റിനെ വെടിവച്ച് കൊലപ്പെടുത്തി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന സുവേന്ദു അധികാരിയുടെ പ്രധാന സഹായിയും പഴ്‌സനല്‍ അസിസ്റ്റന്റുമായ ചന്ദ്രനാഥ് റാത്തിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വെടിവച്ച് കൊലപ്പെടുത്തി. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തില്‍ ബുധനാഴ്ച രാത്രിയാണു അദ്ദേഹത്തെ കൊലപ്പെടുത്തിയത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികള്‍ ചന്ദ്രനാഥ് റാത്ത് സഞ്ചരിക്കുകയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചു. ചന്ദ്രനാഥിനൊപ്പം കാറിലുണ്ടായിരുന്ന ഡ്രൈവര്‍ ബുദ്ധദേബിനും വെടിയേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. …