തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് മുസ്ലിംലീഗിനു നൽകരുതെന്ന് . കഴക്കൂട്ടത്തിൽ നിന്ന് വിജയിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് മുസ്ലിംലീഗിന് കൊടുത്താൽ വർഗീയ താൽപര്യങ്ങൾക്കുള്ള ഉപകരണമായി വകുപ്പിനെ മാറ്റുമെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു . അത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. സംസ്ഥാന മുഖ്യമന്ത്രിയെ ബഹുമാന്യനായ പാണക്കാട് തങ്ങൾ തീരുമാനിക്കുമെന്ന് മറ്റൊരു പ്രസ്താവനയിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു.ഇനി അഞ്ചുവർഷം ഈ ഗതി തന്നെയായിരിക്കും കേരളത്തിൽ ഉണ്ടാവുക എന്ന് സുരേന്ദ്രൻ സഹതപിച്ചു .







