കണ്ണൂര്‍: ഏഴു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എക്കാലത്തും സിപിഎമ്മിന്റെ ചെങ്കോട്ടയായിരുന്ന പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി വി. കൃഞ്ഞികൃഷ്ണന്‍ മുന്നില്‍. സിപിഎം സ്ഥാനാര്‍ത്ഥി ടിഐ മധുസൂദനനെ 274 വോട്ടുകള്‍ക്കാണ് മുന്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ വി. കുഞ്ഞികൃഷ്ണൻ പിന്നിലാക്കിയത്.
തളിപ്പറമ്പ് മണ്ഡലത്തില്‍ 3835 വോട്ടുകള്‍ക്ക് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദന്‍ മുന്നിലാണ്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും ധര്‍മ്മടത്തെയും ലീഡ് നില ഇടതു കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. അമ്പലപ്പുഴയിൽ ജി.സുധാകരനാണ് മുന്നിൽ.






