കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ ആറു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 26314 വോട്ടു നേടിയ മുസ്ലിം ലീഗിലെ കല്ലട്ര മാഹിനും 25196 വോട്ട് നേടി ബിജെപിയിലെ എംഎല്‍ അശ്വനിയും ഒപ്പത്തിനൊപ്പമാണ്. ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂരിന് 11,966 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥി എഎ ഷാനവാസിനു 348 വോട്ടും ലഭിച്ചു. ആകെ 64439 വോട്ടുകളാണ് എണ്ണിതീര്‍ന്നത്.





