കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ ചാണ്ടി ഉമ്മന്‍ വന്‍ വിജയത്തിലേക്ക് . ഏഴു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 43,000 ല്‍പ്പരം വോട്ടുകള്‍ക്കു മുന്നില്‍. പിതാവ് ഉമ്മന്‍ചാണ്ടി നേടിയ വിജയം മറികടക്കുന്ന നിലയിലേക്കാണ് മകന്റെ ലീഡ് നില ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഫ്‌ളക്‌സുകളോ ബോര്‍ഡുകളോ വര്‍ണ്ണപ്പൊലിമകളോ ഇല്ലാതെയാണ് ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. സൈക്കിളില്‍ സഞ്ചരിച്ചാണ് പ്രചരണം നടത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി മറ്റു മണ്ഡലങ്ങളിലും പ്രചരണത്തിനു ചാണ്ടി ഉമ്മന്‍ എത്തിയിരുന്നു. ജയ്ക്ക് സി തോമസ് ആണ് പുതുപ്പള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.






