കാസര്‍കോട്: ഉദുമ നിയമസഭാ മണ്ഡലത്തില്‍ മൂന്നു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. സിറ്റിംഗ് എം എല്‍ എയായ സി എച്ച് കുഞ്ഞമ്പു നേടിയ 9303 വോട്ടുകളെ പിന്നിലാക്കി യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ നീലകണ്ഠന്‍ 18,357 വോട്ടോടെ മുന്നിലാണ്. ബി ജെ പി സ്ഥാനാര്‍ത്ഥി എം മനുലാല്‍ 5388 വോട്ടും നോട്ടയ്ക്ക് 80 വോട്ടും ലഭിച്ചു. ആകെ 33245 വോട്ടുകളാണ് എണ്ണിതീര്‍ന്നത്.





