പുതുച്ചേരിയില്‍ എ.ഐ.എന്‍.ആര്‍.സി നയിക്കുന്ന എന്‍.ഡി.എ രണ്ടാം തവണയും അധികാരത്തിലേക്കെന്ന് സൂചന; മുഖ്യമന്ത്രി രംഗസാമി ലീഡ് ചെയ്യുന്നു

പുതുച്ചേരി: പുതുച്ചേരിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ ഓള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസ് (എ.ഐ.എന്‍.ആര്‍.സി) നയിക്കുന്ന എന്‍.ഡി.എ 11 സീറ്റുകളിലും, കോണ്‍ഗ്രസ് മൂന്നു സീറ്റുകളിലും, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മൂന്നു സീറ്റുകളിലും ലീഡ് ചെയ്യുന്നു. തട്ടഞ്ചാവടി നിയോജകമണ്ഡലത്തില്‍, എ.ഐ.എന്‍.ആര്‍.സി സ്ഥാപകനും മുഖ്യമന്ത്രിയുമായ എന്‍. രംഗസാമി 3500 വോട്ടിന് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വി. വൈത്തിലിംഗമാണ് എതിര്‍സ്ഥാനാര്‍ത്ഥി. 30സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ എന്‍.ആര്‍.സിക്ക് 16 സീറ്റായിരുന്നു ലഭിച്ചിരുന്നത്. കോണ്‍ഗ്രസ് ഏഴുസീറ്റുകള്‍ ഉണ്ടായിരുന്നു.

പുതുച്ചേരിയിലും കന്നിയംഗത്തിനിറങ്ങിയ ടി.വി.കെ വന്‍മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. നാലു സീറ്റുകളിലാണ് ടിവികെ ലീഡ് ചെയ്യുന്നത്. തമിഴ് നാട്ടില്‍ സ്റ്റാലിനെ കടന്ന് അധികാരത്തിലേക്ക് കുതിക്കുന്ന വിജയ് യുടെ ടിവികെ 100 ലേറെ സീറ്റുകളില്‍ മുന്നിലാണ്. നിലവിലെ ഭരണകക്ഷിയായ ഡി.എം.കെ പ്രതിപക്ഷമായ എ.ഐ.എ.ഡി.എ.കെക്കും പിറകില്‍ മൂന്നാം സ്ഥാനത്തായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മാണിക്കോത്ത് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ പിടികൂടാന്‍ ഉപ്പളയില്‍ എത്തിയ പൊലീസിന് നേരെ അക്രമം; പ്രതിയെ സാഹസികമായി പിടികൂടി, അറസ്റ്റിലായത് മംഗളൂരുവില്‍ കൊല്ലപ്പെട്ട കാലിയാ റഫീക്കിന്റെ മകന്‍ സുഹൈല്‍, മാതാവും ഭാര്യയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ്

You cannot copy content of this page