കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്നോട്ടടിക്കുന്നു. ബിജെപി ഇവിടെ വന്‍ മുന്നേറ്റം തുടരുന്നു. ആദ്യഘട്ട വോട്ടെണ്ണല്‍ സൂചന പുറത്തുവരുമ്പോള്‍ ബിജെപി 157 സീറ്റിലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 115 സീറ്റിലുമാണ് മുന്നേറുന്നത്. കോണ്‍ഗ്രസ് നാലു സീറ്റില്‍ ലീഡ് ചെയ്യുന്നു.
ഭവാനിപ്പൂരില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് മുന്നില്‍. 293 സീറ്റുകളുള്ള ബംഗാള്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 147 സീറ്റുകള്‍ വേണം.






