കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ ഒമ്പത് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി.
മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ 40517 വോട്ടോടെ ലീഡ് ചെയ്യുന്നു. 34,319 വോട്ടു നേടിയ ബി ജെ പി സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി രണ്ടാം സ്ഥാനത്താണ്. ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ 19884 വോട്ടും നേടി. ആകെ 96141 വോട്ടുകളാണ് എണ്ണിതീര്‍ന്നത്.





