ജന്മദിനത്തില്‍ ടിവികെ പതാകയുടെ നിറമുള്ള ഷാള്‍ ധരിച്ച് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ കൃഷ്ണന്‍; ദൃശ്യങ്ങള്‍ വൈറല്‍

ചെന്നൈ: ജന്മദിനത്തില്‍ നടന്‍ വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ പതാകയുടെ നിറമുള്ള ഷാള്‍ ധരിച്ച് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ കൃഷ്ണന്‍. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിജയ് ക്ക് നല്‍കുന്ന പരോക്ഷ പിന്തുണയായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം എന്ന പ്രത്യേകത കൂടി തൃഷയുടെ ഇത്തവണത്തെ പിറന്നാളിനുണ്ട്. തൃഷയുടെ 43-ാം പിറന്നാളാണ് ഇന്ന്.

വിജയ് യുടെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ തൃഷയും തമിഴ്നാട്ടില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. വലിയ രീതിയില്‍ സൈബര്‍ ആക്രമണവും നടിക്കെതിരെ ഉയര്‍ന്നിരുന്നു. വിജയ് യുമായുളള നടിയുടെ സൗഹൃദമാണ് എതിര്‍ പാര്‍ട്ടികള്‍ ആയുധമാക്കിയത്. വിജയ് യുടെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്ന ‘നടി’ തൃഷയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ വിജയ് യോ തൃഷയോ ഇതിനോട് പ്രതികരിച്ചിരുന്നില്ല. അതിനിടെ ഇരുവരും ഒരു വിവാഹ സത്ക്കാരത്തില്‍ ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഒരുമിച്ചെത്തിയത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഗില്ലി, തിരുപ്പാച്ചി, ആതി, കുരുവി തുടങ്ങിയ ചിത്രങ്ങളില്‍ തൃഷയും വിജയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇരുവരും ഒരുമിച്ചഭിനയിക്കുന്ന ചിത്രങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വിരലില്‍ മഷി പുരട്ടിയ ചിത്രം തൃഷ ഗില്ലി എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അതും വലിയ രീതിയില്‍ ചര്‍ച്ചയായി. ചിത്രത്തിലെ ‘അര്‍ജുനര്‍ വില്ല്’ എന്ന ഗാനമാണ് തൃഷയുടെ പോസ്റ്റിലുണ്ടായിരുന്നത്. അതില്‍ വിസില്‍ ശബ്ദമായിരുന്നു കേള്‍ക്കാനാവുക. വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെയുടെ ചിഹ്നം വിസിലാണ്. അതിനാല്‍ വിജയ്ക്കുളള പരസ്യ പിന്തുണയായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page