ആസാമില്‍ ബിജെപി 78 സീറ്റില്‍ ലീഡ് ചെയ്യുന്നു

ന്യൂഡല്‍ഹി: ആസം നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുരോഗമിക്കുമ്പോള്‍ 78 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. ഇതോടെ സംസ്ഥാനത്ത് എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ തുടരാന്‍ പോവുകയാണ്. അസമില്‍ ഭൂരിപക്ഷം നേടുന്നതിന് 64 സീറ്റുകളാണ് വേണ്ടത്.
126 നിയമസഭാ മണ്ഡലങ്ങളിലെ ഫലമാണ് അറിയാനിരിക്കുന്നത്. 24 സീറ്റിന്റെ ലീഡാണ് കോണ്‍ഗ്രസിന് ഉള്ളത്.

ബോഡോലാന്‍ഡ് പീപിള്‍സ് ഫ്രണ്ട് 10 ഇടത്തും അസം ഗണ പരിഷത്ത് ഒമ്പതിടത്തും ലീഡ് ചെയ്യുന്നു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ്
ഗൊഗോയ് തുടങ്ങിയവര്‍ മത്സരിച്ച മണ്ഡലങ്ങളിലുള്‍പ്പെടെ ബി.ജെ.പി മുന്നേറുകയാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തന്റെ പരമ്പരാഗത ശക്തികേന്ദ്രമായ ജലുക്ബാരിയില്‍ നിന്നാണ് ജനവിധി തേടിയത്.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 126 മണ്ഡലങ്ങളില്‍ 85 മുതല്‍ 95 വരെ
സീറ്റുകള്‍ എന്‍.ഡി.എ സഖ്യം നേടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നിരുന്നു.
85.38 ശതമാനമായിരുന്നു അസമിലെ പോളിങ്. 2021ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യത്തിന് 75 സീറ്റുകളാണ് ലഭിച്ചത്. അതേസമയം കോണ്‍ഗ്രസ് സഖ്യത്തിന് 50 സീറ്റുകള്‍ മാത്രമാണ് അന്ന് നേടാനായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page