വിജയ് യുടെ വീടിന് മുന്നില്‍ ആരാധകരുടേയും പ്രവര്‍ത്തകരുടേയും വന്‍തിരക്ക്; ആഘോഷം തുടങ്ങി; കനത്ത സുരക്ഷ

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ടിവികെ നേതാവ് വിജയ് യുടെ ചെന്നൈ പനയൂരിലെ വസതിക്ക് മുന്നില്‍ ആരാധകരുടേയും പ്രവര്‍ത്തകരുടേയും വന്‍തിരക്ക്. ടിവികെ 106 സീറ്റുകളില്‍ ലീഡ് തുടരുന്ന സാഹചര്യത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യം വന്നതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. പൊലീസുകാരും സൈനിക യൂണിഫോമിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരും വിജയ് യുടെ വീടിന് മുന്നില്‍ വിന്യസിച്ചിട്ടുണ്ട്.

വോട്ടെണ്ണല്‍ പുരോഗമിക്കവെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാനാണ് പൊലീസിന്റെ നീക്കം. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ ആരാധകര്‍ ആഘോഷം തുടങ്ങി കഴിഞ്ഞു. ഡിഎംകെ എ.ഐ.എ.ഡി.എം.കെ എന്നീ കക്ഷികള്‍ മാറി മാറി ഭരിച്ച തമിഴകത്ത് വിജയ് യുടെ ടിവികെ ശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്. എ.ഐ.എ.ഡി.എം.കെ രണ്ടാം സ്ഥാനത്ത് 70 സീറ്റുകളോടെ ലീഡ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി സ്റ്റാലിന്‍ പുറകിലാണ്. പേരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും വിജയ് ലീഡ് ചെയ്യുകയാണ്.

കോയമ്പത്തൂരിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. ചെന്നൈയിലെ പനയൂരിന് സമാനമായി കോയമ്പത്തൂരിലും വിജയ് യുടെ ചിത്രങ്ങളുള്ള പതാകകള്‍ ഏന്തിയും പാട്ടുപാടിയും മധുരം വിതരണം ചെയ്തുമാണ് പ്രവര്‍ത്തകരുടെ വിജയാഘോഷം. ദളപതി വിളികളാല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരം മുഖരിതമാണ്. വോട്ടെണ്ണല്‍ പ്രക്രിയയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി സമീപ പ്രദേശങ്ങളിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page