വരണമാല്യം അണിയിക്കുന്നതിനിടെ വധു കാമുകനൊപ്പം ഇറങ്ങിപ്പോയി; വിവാഹ വേദിയില്‍ സംഘര്‍ഷം

ഭോപ്പാല്‍: വിവാഹ ചടങ്ങില്‍ വരണമാല്യം അണിയിക്കുന്നതിനിടെ വധു കാമുകനൊപ്പം ഇറങ്ങിപ്പോയി. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലുള്ള ഉംറേത്ത് ഗ്രാമത്തില്‍ ഏപ്രില്‍ 28 ന് രാത്രിയിലാണ് സംഭവം. പരാസിയയില്‍ നിന്നെത്തിയ വരനും വധുവും തമ്മിലുള്ള വരണമാല്യ ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയില്‍ മാലയുമായി വരന്റെ അടുക്കല്‍ എത്തിയ വധു പെട്ടെന്ന് സദസ്സിലേക്ക് ഇറങ്ങിയോടുകയും അവിടെ ഉണ്ടായിരുന്ന കാമുകനെ കെട്ടിപ്പിടിച്ച് വരണമാല്യം അണിയിക്കുകയുമായിരുന്നു. വധുവിന്റെ അപ്രതീക്ഷിതമായ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്കൊപ്പം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരെല്ലാം ഞെട്ടിത്തരിച്ചു. തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ കാമുകനെ തടഞ്ഞുവച്ച് ക്രൂരമായി മര്‍ദ്ദിച്ചു. …

മൊഗ്രാൽ പുത്തൂർ കടവത്തെ ഫസൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കുമ്പള: മൊഗ്രാൽ പുത്തൂർ കടവത്ത് പള്ളി കുഞ്ഞി അബ്ദുള്ളയുടെ മകൻ ഫസൽ (58) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് പുലർച്ചെ മൊഗ്രാൽ നാങ്കി കടപ്പുറത്തെ വീട്ടിലാ യിരുന്നു അന്ത്യം. കാസർകോട് വിദ്യാനഗറിൽ കളിപ്പാട്ടം വില്പന നടത്തി വരികയായിരുന്നു. ഭാര്യ: സുഹ്‌റ. മക്കൾ : സൈഫുദ്ദീൻ, സഫ. മരുമകൻ: ശുഹൈൽ ആണങ്കൂർ. ഖബറടക്കം വൈകിട്ട് മൊഗ്രാൽ പുത്തൂർ കടവത്ത് ജുമാമസ്ജിദ് അങ്കണത്തിൽ നിര്യാണത്തിൽ മൊഗ്രാൽ മീലാദ് നഗർ മീലാദ് കമ്മിറ്റി അനുശോചിച്ചു.

500 രൂപ മോഷ്ടിച്ചെന്ന് പറഞ്ഞ് 6-ാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; സ്ഥാപനത്തിലെ കുക്കും വാര്‍ഡനും അറസ്റ്റില്‍

കൊല്ലം: 500 രൂപ മോഷ്ടിച്ചെന്ന് പറഞ്ഞ് 12 വയസ്സുള്ള ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്ഥാപനത്തിലെ കുക്കും വാര്‍ഡനും അറസ്റ്റില്‍. കൊല്ലം പുനലൂരിലെ ലിംവിംഗ് വാട്ടര്‍ എന്ന സ്ഥാപനത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. സ്ഥാപനത്തിലെ ജീവനക്കാരായ പത്തനംതിട്ട സ്വദേശികളായ ലിജുകുമാര്‍, ടോം എന്നിവരാണ് അറസ്റ്റിലായത്. സാധാരണക്കാരായ കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സ്ഥാപനമാണ് ഇത്. കുക്കിന്റെ 500 രൂപ മോഷ്ടിച്ചെന്ന് പറഞ്ഞാണ് കുട്ടിയോടുള്ള ജീവനക്കാരുടെ ക്രൂരത. പണം മോഷ്ടിച്ചില്ലെന്ന് കുട്ടി ആവര്‍ത്തിച്ച് പറഞ്ഞിട്ടും അത് കേള്‍ക്കാതെ കുട്ടിക്ക് …

ബസ് ജീവനക്കാരുടെ സത്യസന്ധത: ഭഗവതി ബസ് ജീവനക്കാർ ബസിൽ വീണുകിട്ടിയ16,000 രൂപ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു

കരിന്തളം:ബസ്സിൽ വീണു കിട്ടിയ 16,000 രൂപ ഭഗവതി ബസ് ജീവനക്കാർ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. ബസ് ജീവനക്കാരുടെ സത്യസന്ധതയെ നാടു കീർത്തിച്ചു.പരപ്പ – വരഞ്ഞൂർ – നീലേശ്വരം -വാഴുന്നോറടി റൂട്ടിൽ സർവീസ് നടത്തുന്ന ഭഗവതി ബസ്സ് ജീവനക്കാരായ കരിന്തളം കോയിത്തട്ടയിലെ മനോജ്, ബിരിക്കുളത്തെ വൈഷ്ണവ് എന്നിവരാണ് പണം ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി സത്യസന്ധതക്കു മാതൃകയായത്. വെളളിയാഴ്ച് ഉച്ചയ്ക്കാണ് ജീവനക്കാർക്ക് ബസിൽ നിന്നും പണം കളഞ്ഞു കിട്ടിയത്.അപ്പോൾ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും വിവരങ്ങൾ നൽകിയിരുന്നെങ്കിലും ഉടമസ്ഥനെ …

സ്‌കൂട്ടറില്‍ ഇടിച്ച കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : സ്‌കൂട്ടറില്‍ ഇടിച്ച കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് ആനാട് കഴിഞ്ഞദിവസം രാത്രി നടന്ന അപകടത്തില്‍ പാണയം സ്വദേശി വിനയകുമാറാണ് മരിച്ചത്. വിനയകുമാര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടറില്‍ പിറകില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ നിലത്ത് വീണ വിനയകുമാറിന്റെ ദേഹത്ത് കൂടി കാര്‍ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ കരകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കാറോടിച്ച ആള്‍ക്കെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു.

ഇടിമിന്നലേറ്റ് വീടിന്റെ ചുമരു തകര്‍ന്ന് മൂന്നുപേര്‍ക്ക് പരിക്ക്

തൃശൂര്‍: ഇടിമിന്നലേറ്റ് വീടിന്റെ ചുമരു തകര്‍ന്നു മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ തൃശൂര്‍ ചാവക്കാട് മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപത്തെ ഐനിപുള്ളി വീട്ടില്‍ മനോജ്, നഗരസഭാ മുന്‍ കൗണ്‍സിലറായിരുന്ന ഭാര്യ സ്മൃതി, മകള്‍ ധ്വനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിമിന്നലേറ്റ് ചുമരു തകര്‍ന്ന് ഇഷ്ടികയും കോണ്‍ക്രീറ്റ് കഷ്ണങ്ങളും ഉറങ്ങിക്കിടന്നിരുന്നവരുടെ ദേഹത്തേക്ക് തെറിക്കുകയായിരുന്നു. മിന്നലില്‍ വീടിന്റെ വൈദ്യുതി ബന്ധവും തകര്‍ന്നു. ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

​കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ ക്രിമിനൽ-മയക്കുമരുന്ന് മാഫിയകളുടെ അഴിഞ്ഞാട്ടം:​ അഷറഫ് കർള

​കുമ്പള: കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ ക്രമസമാധാന നില പൂർണ്ണമായും തകർന്നുവെന്നു ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കർള പരിതപിച്ചു. ക്രിമിനൽ സംഘങ്ങൾക്കും മയക്കുമരുന്ന് മാഫിയകൾക്കും പോലീസ് വഴിവിട്ട സംരക്ഷണം നൽകുകയാണെന്നു പ്രസ്താവനയിൽ കർള ആരോപിച്ചു.പോലീസ് സ്റ്റേഷൻ പരിധിയിൽകഴിഞ്ഞദിവസം നടന്ന കൊലപാതകം നാടിനെ നടുക്കിയിരിക്കുന്നു. അക്രമങ്ങൾ തടയാനോ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനോ പോലീസിന് കഴിയുന്നില്ല. ലഹരി മാഫിയകൾ അനുദിനം വളർന്നുകൊണ്ടിരിക്കുമ്പോഴും അവരെ തടയാനോ കടിഞ്ഞാണിടാനോ സാധിക്കാതെ പോലീസ് സംവിധാനം പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. സ്വന്തം …

വിവാഹ ഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു; കൊലയാളികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍

ലക്‌നൗ: വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ അക്രമികള്‍ വരനെ വെടിവച്ചു കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബദാവുര്‍ ഗ്രാമനിവാസിയായ ആസാദ് ബിന്ദാണ്(27) മുഖം മൂടി ധരിച്ചെത്തിയ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. വിവാഹത്തിന് തൊട്ടു മുമ്പുണ്ടായ അക്രമത്തിന്റെ നടുക്കത്തിലാണ് വരന്റേയും വധുവിന്റേയും കുടുംബാംഗങ്ങള്‍. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. വിവാഹ ഘോഷയാത്രയ്ക്കിടെ വരന്റെ വാഹനം തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ വരന് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ വരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമത്തിന് പിന്നിലെ …

പ്രസവരക്ഷാ കേന്ദ്രത്തില്‍ തീപിടുത്തം; പ്രവേശന കവാടത്തിലെ പ്രധാന ഭാഗങ്ങള്‍ കത്തിനശിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസവരക്ഷാ കേന്ദ്രത്തില്‍ രാവിലെയുണ്ടായ തീപിടുത്തത്തില്‍ പ്രവേശന കവാടത്തിലെ പ്രധാന ഭാഗങ്ങളെല്ലാം കത്തിനശിച്ചു. മൂന്നുനില കെട്ടിടത്തിലാണ് തീപിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് രോഗികളെ ഇവിടെ നിന്ന് മാറ്റി. എ.സിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറും കത്തി നശിച്ചു. സംഭവ സമയത്ത് ചികിത്സയിലായിരുന്ന 17 സ്ത്രീകളും കൂട്ടിരിപ്പുകാരും, ജീവനക്കാരുമാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ജനകീയ ഡോക്ടർ ശങ്കർ രാജിന്റെ വസതി ആസ്ക് പ്രതിനിധികൾ സന്ദർശിച്ചു

ആലംപാടി : കഴിഞ്ഞ ദിവസം വിട പറഞ്ഞ ജനകീയ ഡോക്ടർ ശങ്കർ രാജിന്റെ നിര്യാണത്തിൽ ആസ്ക് ആലംപാടി അനുശോചിച്ചു. ഗപ്പു ആലംപാടി അദ്ധ്യക്ഷതവഹിച്ചു. മുൻ പ്രസിഡന്റ് സിദ്ദീഖ്. എം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹവാസ് , ട്രഷറർ നിസാർ നിച്ചു പ്രസംഗിച്ചു. പരേതനോടുള്ള ആദര സൂചകമായി , അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ നടന്ന ആസ്ക് ആലംപാടി കെട്ടിടോദ്‌ഘാടനത്തിന് പുറത്തിറക്കിയ സുവനീർ പരേതന്റെ വസതിയിൽ വെച്ച് ബഷീർ എം.എം കുടുംബാംഗങ്ങൾക്ക് കൈമാറി. ഗപ്പു , ഇബ്രാഹിം മിഹ്റാജ്, മഹറൂഫ് …

ചെംനാടു സ്വദേശി എൻജിനിയർ അക്ബർ സി പി അന്തരിച്ചു

കാസർകോട് : ചെമ്മനാട് സ്വദേശിയും എൻജിനീയറുമായ അക്ബർ സി പി (49) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാസർകോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹാഫിസ് അസോസിയേറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്തിരുന്നു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലും ജോലി ചെയ്തിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകൻ ആണ്. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി മുൻ മെമ്പറും ചെമ്മനാട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു.സി പി ഹബീബ് ചിറാക്കലി ൻ്റെയും മറിയം ബി യുടെ യും മകനാണ്.ഭാര്യ: ഹസീന …

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ്: മൊഗ്രാലിനു അഭിമാനമായി അംനാ ഫാത്തിമ

കൊച്ചി:കൊച്ചിയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ ക്യാമ്പസിൽ നടന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ കാസർകോട് മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥിനി അംനാ ഫാത്തിമ ശ്രദ്ധേയയായി. അംനയുടെ പങ്കാളിത്തം സ്കൂളിന് മികവു പകർന്നു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ കാസർകോട് ജില്ലയിൽ നിന്ന് പങ്കെടുത്ത ഏക പെൺകുട്ടിയായ അംന ഫേസ് ട്രാക്കിങ് റോബോട് നിർമ്മിച്ച് ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ആണ് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ …

വിദ്യാർത്ഥിനിക്കു നേരെ നഗ്നതാ പ്രദർശനം; സ്വകാര്യ കോളേജ് ജീവനക്കാരനെതിരെ കേസ്

കാസർകോട്: വിദ്യാർത്ഥിനിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയതായി പരാതി. പെരിയയിലെ സ്വകാര്യ ക്വാർട്ടേഴ്സിൽ താമസിക്കുന്ന വിദ്യാർത്ഥിനിയാണ് പരാതിക്കാരി . സംഭവത്തിൽ കുണിയയിലെ സ്വകാര്യ കോളേജ് ജീവനക്കാരനായ ആന്ധ്ര്യാപ്രദേശ് സ്വദേശി ഹെറാൾഡ് എന്നആൾക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.

കൊല്ലങ്കാനയിൽ 18 കാരിയെ കാണാതായി

കാസർകോട്: 18 കാരിയെ കാണാതായതായി പരാതി. ബേള, കൊല്ലങ്കാനയിലെ ഫാത്തിമത്ത് സന (18) യെ ആണ് കാണാതായത്. ഏപ്രിൽ 30 ന് വൈകുന്നേരം വീട്ടിൽ നിന്നു പോയ ഫാത്തിമത്ത് സന പിന്നീടു തിരിച്ചെത്തിയില്ലെന്നു മാതാവ് ബദിയഡുക്ക പൊലീസിൽപരാതിപ്പെട്ടു. പൊലീസ് അന്വേഷണം തുടരുകയാണ്.

ചെര്‍ക്കളയിലെ ലീഗ് പ്രവര്‍ത്തകന്റെ ബൈക്കിനും വീടിനും തീവച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ചെര്‍ക്കള അളക്കെയിലെ ലീഗ് പ്രവര്‍ത്തകന്‍ ബി എ സൈഫുദ്ദീന്റെ ബൈക്ക് തീവച്ചു നശിപ്പിക്കുകയും വീടിനു തീയിടുകയും ചെയ്തുവെന്ന കേസില്‍ ഒരാളെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തു. ചെര്‍ക്കള ബി കെ പാറയിലെ അഹമ്മദ് അഫ്രീദി (26)യെയാണ് അറസ്റ്റ് ചെയ്തത്.നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തീവെയ്പ്പ് വിവാദമായിരുന്നു.ഏപ്രില്‍ 21-നു പുലര്‍ച്ചെയാണ് സൈഫുദ്ദീന്‍ വീട്ടിനു മുന്നില്‍ നിറുത്തിയിരുന്ന ബൈക്കിനും വീടിനും തീവച്ചത്. തീ പടര്‍ന്നു വീടിന്റെ ജനലുകള്‍ക്കും നാശനഷ്ടം നേരിട്ടിരുന്നു. തീവെയ്പില്‍ 1,30,000രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറഞ്ഞിരുന്നു. പ്രതിയെ …

കിണറ്റിൽ കല്ല് കെട്ടി താഴ്ത്തിയ ചാക്കിൽ എല്ലിൻ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും

തൃശ്ശൂർ : കല്ലുകെട്ടി കിണറ്റിൽ താഴ്ത്തിയ നിലയിൽ കണ്ട ചാക്കിൽ ആറു എല്ലിൻ കഷണങ്ങൾ! ഒപ്പം സ്ത്രീയുടെ അടിവസ്ത്രവും.തൃശ്ശൂർഅരിമ്പൂരിലെ വീട്ടു കിണറിലാണ് ആറു എല്ലിൻ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും ഒളിപ്പിച്ച ചാക്ക് കല്ലു കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്.ക്വാർട്ടേഴ്സിലെ അന്തേവാസി വെള്ളം കോരുന്നതിനിടയിലാണ് തൊട്ടി ചാക്കിൽ കുടുങ്ങിയത് എന്ന് പറയുന്നു. അത് വലിച്ചു കയറ്റി പരിശോധിച്ചപ്പോഴാണ് എല്ലിൻ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും ചാ ക്കിനുള്ളിൽകെട്ടിയശേഷം അത് കല്ലുകെട്ടി കിണറ്റിൽ താഴ്ത്തിയതായി തിരിച്ചറിഞ്ഞത്. തുടർന്ന് വിവരം പോലീസിൽ അറിയിച്ചു. …

പാചകവാതക വിലവർധന : ആറിന് ഹോട്ടൽ പണിമുടക്ക്

തിരുവനന്തപുരം: വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലവർധനവിനെതിരെ ആറിന് സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടുമെന്നു ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ പ്രസ്താവിച്ചു. ഹോട്ടലുകൾ അടച്ചിടലിന്റെ ഭാഗമായി അന്ന് ജില്ലാ സംസ്ഥാനങ്ങളിൽ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തും. 5 മാസ ത്തിനുള്ളിൽ 1498 രൂപ വാണിജ്യ സിലിണ്ടറിന് വില വർധിച്ചതായി അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. ഹോട്ടലുകളെ പ്രതിസന്ധിയിലാക്കുന്ന ഗ്യാസ് വില വർധനയിൽ കുറവ് വരുത്തിയില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് അസോസിയേഷൻകൂട്ടിച്ചേർത്തു.

പിതാവിനൊപ്പം ഗുഡ്സ് ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന ആറു വയസ്സുകാരൻ തെറിച്ചുവീണു ഓട്ടോ കയറി മരിച്ചു

പാലക്കാട്: ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോയുടെ മുൻ സീറ്റിൽ പിതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ആറു വയസ്സുകാരൻ ഓട്ടോയിൽ നിന്നു തെറിച്ചു വീണു ഭാരുണമായി മരിച്ചു. പാലക്കാട് ചാലിശ്ശേരി ആലിക്കരയിലാണ് അപകടമുണ്ടായത്. കോതച്ചിറയിലെ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈ സിനാണു മരിച്ചത്. യാത്രയ്ക്കിടെ ഓട്ടോയുടെ ഡോർ അപ്രതീക്ഷിതമായി തുറന്നാണ് കുട്ടി റോഡിൽ തെറിച്ചു വീണത്. റോഡിൽ വീണ കുട്ടിയുടെ ശരത്തിൽ ഓട്ടോയുടെ പിൻ ടയർ കയറിയിറങ്ങുകയായിരുന്നുവെന്നു പറയുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹസീനയാണു മാതാവ് …