500 രൂപ മോഷ്ടിച്ചെന്ന് പറഞ്ഞ് 6-ാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; സ്ഥാപനത്തിലെ കുക്കും വാര്‍ഡനും അറസ്റ്റില്‍

കൊല്ലം: 500 രൂപ മോഷ്ടിച്ചെന്ന് പറഞ്ഞ് 12 വയസ്സുള്ള ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്ഥാപനത്തിലെ കുക്കും വാര്‍ഡനും അറസ്റ്റില്‍. കൊല്ലം പുനലൂരിലെ ലിംവിംഗ് വാട്ടര്‍ എന്ന സ്ഥാപനത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. സ്ഥാപനത്തിലെ ജീവനക്കാരായ പത്തനംതിട്ട സ്വദേശികളായ ലിജുകുമാര്‍, ടോം എന്നിവരാണ് അറസ്റ്റിലായത്.

സാധാരണക്കാരായ കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സ്ഥാപനമാണ് ഇത്. കുക്കിന്റെ 500 രൂപ മോഷ്ടിച്ചെന്ന് പറഞ്ഞാണ് കുട്ടിയോടുള്ള ജീവനക്കാരുടെ ക്രൂരത. പണം മോഷ്ടിച്ചില്ലെന്ന് കുട്ടി ആവര്‍ത്തിച്ച് പറഞ്ഞിട്ടും അത് കേള്‍ക്കാതെ കുട്ടിക്ക് നേരെ അക്രമം തുടരുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്ഥാപനത്തില്‍എത്തിയ പിതാവിനോട് കുട്ടി ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തുവരുന്നത്. തുടര്‍ന്ന് പുനലൂര്‍ പൊലീസ് ജീവനക്കാരെ അറസ്റ്റുചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page