ചെര്‍ക്കളയിലെ ലീഗ് പ്രവര്‍ത്തകന്റെ ബൈക്കിനും വീടിനും തീവച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ചെര്‍ക്കള അളക്കെയിലെ ലീഗ് പ്രവര്‍ത്തകന്‍ ബി എ സൈഫുദ്ദീന്റെ ബൈക്ക് തീവച്ചു നശിപ്പിക്കുകയും വീടിനു തീയിടുകയും ചെയ്തുവെന്ന കേസില്‍ ഒരാളെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തു. ചെര്‍ക്കള ബി കെ പാറയിലെ അഹമ്മദ് അഫ്രീദി (26)യെയാണ് അറസ്റ്റ് ചെയ്തത്.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തീവെയ്പ്പ് വിവാദമായിരുന്നു.
ഏപ്രില്‍ 21-നു പുലര്‍ച്ചെയാണ് സൈഫുദ്ദീന്‍ വീട്ടിനു മുന്നില്‍ നിറുത്തിയിരുന്ന ബൈക്കിനും വീടിനും തീവച്ചത്. തീ പടര്‍ന്നു വീടിന്റെ ജനലുകള്‍ക്കും നാശനഷ്ടം നേരിട്ടിരുന്നു. തീവെയ്പില്‍ 1,30,000രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറഞ്ഞിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നുവോ എന്നു അന്വേഷിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page