തൃശ്ശൂർ : കല്ലുകെട്ടി കിണറ്റിൽ താഴ്ത്തിയ നിലയിൽ കണ്ട ചാക്കിൽ ആറു എല്ലിൻ കഷണങ്ങൾ! ഒപ്പം സ്ത്രീയുടെ അടിവസ്ത്രവും.
തൃശ്ശൂർ
അരിമ്പൂരിലെ വീട്ടു കിണറിലാണ് ആറു എല്ലിൻ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും ഒളിപ്പിച്ച ചാക്ക് കല്ലു കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്.
ക്വാർട്ടേഴ്സിലെ അന്തേവാസി വെള്ളം കോരുന്നതിനിടയിലാണ് തൊട്ടി ചാക്കിൽ കുടുങ്ങിയത് എന്ന് പറയുന്നു. അത് വലിച്ചു കയറ്റി പരിശോധിച്ചപ്പോഴാണ് എല്ലിൻ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും ചാ ക്കിനുള്ളിൽ
കെട്ടിയശേഷം അത് കല്ലുകെട്ടി കിണറ്റിൽ താഴ്ത്തിയതായി തിരിച്ചറിഞ്ഞത്. തുടർന്ന് വിവരം പോലീസിൽ അറിയിച്ചു. പോലീസ് ചാക്കും എല്ലിൻ കഷണങ്ങളും വസ്ത്രവും കസ്റ്റഡിയിലെടുത്തു. അന്വേഷണം തുടരുന്നുണ്ട്.







