വിവാഹ ഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു; കൊലയാളികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍

ലക്‌നൗ: വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ അക്രമികള്‍ വരനെ വെടിവച്ചു കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബദാവുര്‍ ഗ്രാമനിവാസിയായ ആസാദ് ബിന്ദാണ്(27) മുഖം മൂടി ധരിച്ചെത്തിയ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. വിവാഹത്തിന് തൊട്ടു മുമ്പുണ്ടായ അക്രമത്തിന്റെ നടുക്കത്തിലാണ് വരന്റേയും വധുവിന്റേയും കുടുംബാംഗങ്ങള്‍. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

വിവാഹ ഘോഷയാത്രയ്ക്കിടെ വരന്റെ വാഹനം തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ വരന് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ വരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികള്‍ എത്രയും പെട്ടെന്ന് വലയിലാകുമെന്നു പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page