കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസവരക്ഷാ കേന്ദ്രത്തില്‍ രാവിലെയുണ്ടായ തീപിടുത്തത്തില്‍ പ്രവേശന കവാടത്തിലെ പ്രധാന ഭാഗങ്ങളെല്ലാം കത്തിനശിച്ചു. മൂന്നുനില കെട്ടിടത്തിലാണ് തീപിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് രോഗികളെ ഇവിടെ നിന്ന് മാറ്റി. എ.സിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറും കത്തി നശിച്ചു.
സംഭവ സമയത്ത് ചികിത്സയിലായിരുന്ന 17 സ്ത്രീകളും കൂട്ടിരിപ്പുകാരും, ജീവനക്കാരുമാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.







