ഇടിമിന്നലേറ്റ് വീടിന്റെ ചുമരു തകര്‍ന്ന് മൂന്നുപേര്‍ക്ക് പരിക്ക്

തൃശൂര്‍: ഇടിമിന്നലേറ്റ് വീടിന്റെ ചുമരു തകര്‍ന്നു മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ തൃശൂര്‍ ചാവക്കാട് മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപത്തെ ഐനിപുള്ളി വീട്ടില്‍ മനോജ്, നഗരസഭാ മുന്‍ കൗണ്‍സിലറായിരുന്ന ഭാര്യ സ്മൃതി, മകള്‍ ധ്വനി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇടിമിന്നലേറ്റ് ചുമരു തകര്‍ന്ന് ഇഷ്ടികയും കോണ്‍ക്രീറ്റ് കഷ്ണങ്ങളും ഉറങ്ങിക്കിടന്നിരുന്നവരുടെ ദേഹത്തേക്ക് തെറിക്കുകയായിരുന്നു. മിന്നലില്‍ വീടിന്റെ വൈദ്യുതി ബന്ധവും തകര്‍ന്നു. ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മാണിക്കോത്ത് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ പിടികൂടാന്‍ ഉപ്പളയില്‍ എത്തിയ പൊലീസിന് നേരെ അക്രമം; പ്രതിയെ സാഹസികമായി പിടികൂടി, അറസ്റ്റിലായത് മംഗളൂരുവില്‍ കൊല്ലപ്പെട്ട കാലിയാ റഫീക്കിന്റെ മകന്‍ സുഹൈല്‍, മാതാവും ഭാര്യയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ്
നെല്ലിക്കുന്ന് മുഹിയദ്ദീന്‍ പള്ളി റോഡിലെ കോളിന്റടിയില്‍ മാലിന്യമല രൂപപ്പെടുന്നു: ജനങ്ങള്‍ പരമ സുരക്ഷിതരെന്നു വിലയിരുത്തല്‍, മുനിസിപ്പാലിറ്റി ഓഫീസിലും എല്ലാവരും സുരക്ഷിതരല്ലേ എന്ന് നെല്ലിക്കുന്നു നിവാസികള്‍

You cannot copy content of this page