ജനകീയ ഡോക്ടർ ശങ്കർ രാജിന്റെ വസതി ആസ്ക് പ്രതിനിധികൾ സന്ദർശിച്ചു

ആലംപാടി : കഴിഞ്ഞ ദിവസം വിട പറഞ്ഞ ജനകീയ ഡോക്ടർ ശങ്കർ രാജിന്റെ നിര്യാണത്തിൽ ആസ്ക് ആലംപാടി അനുശോചിച്ചു. ഗപ്പു ആലംപാടി അദ്ധ്യക്ഷതവഹിച്ചു. മുൻ പ്രസിഡന്റ് സിദ്ദീഖ്. എം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹവാസ് , ട്രഷറർ നിസാർ നിച്ചു പ്രസംഗിച്ചു. പരേതനോടുള്ള ആദര സൂചകമായി , അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ നടന്ന ആസ്ക് ആലംപാടി കെട്ടിടോദ്‌ഘാടനത്തിന് പുറത്തിറക്കിയ സുവനീർ പരേതന്റെ വസതിയിൽ വെച്ച് ബഷീർ എം.എം കുടുംബാംഗങ്ങൾക്ക് കൈമാറി. ഗപ്പു , ഇബ്രാഹിം മിഹ്റാജ്, മഹറൂഫ് മേനത്ത്, തസ്‌രീഫ് സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page