പാലക്കാട്: ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോയുടെ മുൻ സീറ്റിൽ പിതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ആറു വയസ്സുകാരൻ ഓട്ടോയിൽ നിന്നു തെറിച്ചു വീണു ഭാരുണമായി മരിച്ചു.
പാലക്കാട് ചാലിശ്ശേരി ആലിക്കരയിലാണ് അപകടമുണ്ടായത്. കോതച്ചിറയിലെ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈ സിനാണു മരിച്ചത്. യാത്രയ്ക്കിടെ ഓട്ടോയുടെ ഡോർ അപ്രതീക്ഷിതമായി തുറന്നാണ് കുട്ടി റോഡിൽ തെറിച്ചു വീണത്. റോഡിൽ വീണ കുട്ടിയുടെ ശരത്തിൽ ഓട്ടോയുടെ പിൻ ടയർ കയറിയിറങ്ങുകയായിരുന്നുവെന്നു പറയുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹസീനയാണു മാതാവ് രണ്ടു സഹോദരിമാരുണ്ട്.







