സ്‌കൂട്ടറില്‍ ഇടിച്ച കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : സ്‌കൂട്ടറില്‍ ഇടിച്ച കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് ആനാട് കഴിഞ്ഞദിവസം രാത്രി നടന്ന അപകടത്തില്‍ പാണയം സ്വദേശി വിനയകുമാറാണ് മരിച്ചത്. വിനയകുമാര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടറില്‍ പിറകില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ നിലത്ത് വീണ വിനയകുമാറിന്റെ ദേഹത്ത് കൂടി കാര്‍ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ കരകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കാറോടിച്ച ആള്‍ക്കെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page