ഹോട്ടല്‍ നടത്തിപ്പുകാരെ കടയില്‍ കയറി മര്‍ദ്ദിച്ചു, ഭക്ഷണത്തില്‍ ഹാന്‍വാഷ് കലര്‍ത്തി; പ്രതികള്‍ അറസ്റ്റില്‍

പത്തനംതിട്ട: ഹോട്ടല്‍ നടത്തിപ്പുകാരെ കടയില്‍ കയറി മര്‍ദ്ദിച്ചെന്ന പരാതിയില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട ഇളമണ്ണൂരിലെ ഹോട്ടല്‍ നടത്തിപ്പുകാരനായ ടോണിക്കാണ് മുന്‍ ഉടമ പ്രിന്‍സിന്റേയും കൂട്ടാളികളുടേയും മര്‍ദ്ദനമേറ്റത്. മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നാണ് ടോണിയുടെ പരാതി.ഹോട്ടല്‍ നടത്തിപ്പിനായി നേരത്തെ കട നടത്തിയിരുന്ന ആളുകളില്‍ നിന്ന് ടോണി രണ്ടര ലക്ഷം രൂപയ്ക്ക് ചില സാധനങ്ങള്‍ വാങ്ങിയിരുന്നതായി പറയുന്നു. ആയിരം രൂപ പ്രതിദിനം നല്‍കാമെന്നായിരുന്നു കരാര്‍. ഇതിനിടെയാണ് ഗ്യാസ് പ്രതിസന്ധി വന്നത്. ഇതേ തുടര്‍ന്ന് 26 ദിവസം കട …

പെന്‍ഷന്‍ തര്‍ക്കം: ഓഫീസിലെത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: പെന്‍ഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഓഫീസിലെത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കോഴിക്കോട് മുക്കം നഗരസഭയില്‍ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. ജീവനക്കാരി ധന്യക്കാണ് കടിയേറ്റത്. വിധവാ പെന്‍ഷനുമായി ബന്ധപ്പെട്ടാണ് സ്ത്രീ ഓഫീസില്‍ എത്തിയതെന്ന് പറയുന്നു.പുനര്‍ വിവാഹിതയല്ലെന്ന രേഖ സമര്‍പ്പിക്കാന്‍ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ സ്ത്രീ ആക്രമിച്ചെന്നാണ് ജീവനക്കാര്‍ പറയുന്നത്. സ്ത്രീക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന സംശയവും ഇവര്‍ പങ്കുവച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വയനാട്ടിലെ അമരക്കുനിയിലെ ജനവാസ മേഖലയെ പരിഭ്രമിപ്പിച്ചിരുന്ന പെണ്‍കടുവ ചത്തു

കോഴിക്കോട്: വയനാട്ടിലെ അമരക്കുനിയിലെ ജനവാസ മേഖലയെ വിറപ്പിച്ചിരുന്ന പെണ്‍കടുവ ചത്തു. എട്ടുവയസ്സുള്ള കടവയെ 2025 ഫെബ്രുവരിയിലാണ് തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കടുവ ചത്തത്. ജനുവരി 16 ന് ആണ് അമരക്കുനിയിലും പരിസര പ്രദേശങ്ങളിലും വളര്‍ത്തുമൃഗങ്ങളെ കൊന്ന് കടുവ ആളുകള്‍ക്കിടയില്‍ ഭീതി പരത്തിയത്. പിന്നാലെ വനംവകുപ്പ് കടുവയെ കെണിവച്ച് പിടികൂടുകയായിരുന്നു. പിടികൂടുമ്പോള്‍ കാലുകള്‍ക്കും പല്ലിനും പരിക്കുകള്‍ ഉണ്ടായിരുന്നു. കൃത്യമായ ചികിത്സയിലൂടെയും ഭക്ഷണത്തിലൂടെയും ആരോഗ്യം …

നോർത്ത് അമേരിക്കൻ മാർത്തോമാ ഭദ്രാസനം 18-ാമത് സന്നദ്ധ സുവിശേഷ സംഘം കോൺഫറൻസ്: രജിസ്ട്രേഷൻ തുടങ്ങി

ഡാളസ് : സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ പതിനെട്ടാമത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ഡാളസിൽ പുരോഗമിക്കുന്നു .ഓഗസ്റ്റ് 20 മുതൽ 23 വരെ നടക്കുന്ന സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത് സന്നദ്ധ സുവിശേഷ സംഘം ഡാല്ലസ് സെന്റർ-എ ആണ്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കി “വന്നു കാൺമീൻ: വിശുദ്ധ ജീവിതത്തിലേക്കുള്ള ക്ഷണം”എന്നതാണ് ഈ വർഷത്തെ കോൺഫറൻസ് പ്രമേയം. ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ഇവന്റ് സെന്ററാണ് കോൺഫറൻസിന് വേദിയാകുന്നത്. നോർത്ത് അമേരിക്കൻ ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ. ഡോ. …

പുല്‍വാമയില്‍ തീവ്രവാദി പിടിയില്‍; ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു

ശ്രീനഗര്‍: പുല്‍വാമയില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി തീവ്രവാദി പിടിയില്‍. രാജ്‌പോറയിലെ കാസ്ബയറില്‍ നടത്തിയ പരിശോധനയിലാണ് കാച്ചിപോറ സ്വദേശിയായ മുഹമ്മദ് ഉമര്‍ മാലിക് പിടിയിലായത്. ഇയാള്‍ക്കെതിരെ രാജ്‌പോറ പൊലീസ് സ്റ്റേഷനില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുല്‍വാമ പൊലീസും രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫ് 183-ാം ബറ്റാലിയനും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതിയുടെ പക്കല്‍ നിന്ന് പിസ്റ്റള്‍, വെടിയുണ്ടകള്‍, രണ്ട് ഗ്രനേഡുകള്‍ തുടങ്ങിയ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

മീനു ബത്രയെ മോചിപ്പിക്കാൻ അമേരിക്കൻ കോടതി ഉത്തരവിട്ടു

പി പി ചെറിയാൻ ടെക്സസ്: മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു ബത്രയെ ഫെഡറൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു. മീനുവിനെ തടങ്കലിൽ വെച്ച നടപടിയിൽ ഭരണഘടനാപരമായ ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ടെക്സസിലെ ഫെഡറൽ കോടതിയുടെ ഉത്തരവ്. കഴിഞ്ഞ മാർച്ച് 17-ന് ഹാർലിംഗനിലെ വിമാനത്താവളത്തിൽ വെച്ചാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ മീനുവിനെ അറസ്റ്റ് ചെയ്തത്. പഞ്ചാബി, ഹിന്ദി, ഉറുദു ഭാഷകളിൽ പ്രാവീണ്യമുള്ള ടെക്സസിലെ ഏക ലൈസൻസുള്ള വിവർത്തകയാണ് ഇവർ. കൃത്യമായ നോട്ടീസോ നിയമപരമായ നടപടിക്രമങ്ങളോ …

ട്രംപ് ഇനി യൂറോപ്യൻ യൂണിയനെതിരെ: ​​​​​​​​​​​​​​​​​​​യൂറോപ്യൻ വാഹനങ്ങൾക്ക് 25 ശതമാനം നികുതി ഭീഷണി

പി പി ചെറിയാൻ വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ട്രമ്പ്‌ യൂറോപ്യൻ യൂണിയനെതിരെ അടുത്ത ഭീഷണി ഉയർത്തി.യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും ഇറക്കുമതി തീരുവ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഇരുപക്ഷവും ഒപ്പുവെച്ച വ്യാപാര കരാർ യൂറോപ്യൻ യൂണിയൻ ലംഘിക്കുന്നു എന്ന് ആരോപിച്ചാണ് ഈ നീക്കം. നിലവിൽ 15 ശതമാനമുള്ള നികുതിയാണ് അടുത്ത ആഴ്ച മുതൽ 25 ശതമാനമായി ഉയർത്തുന്നത്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് …

ചൂട്; സ്വകാര്യബസുകളില്‍ സൈഡ് ഷട്ടര്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കണം : ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷൻ

കാസർകോട് : സ്റ്റേജ് ക്യാരേജ് ബസുകള്‍ക്ക് ബോഡി നിര്‍മ്മാണ വേളയില്‍ തന്നെ ഗ്ലാസിന് പകരം ഷട്ടര്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നു ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. റീബോഡി ചെയ്യുമ്പോൾ താല്‍പര്യമുള്ളവര്‍ക്ക് ഷട്ടറിലേക്ക് മാറ്റാനുള്ള അനുവാദവും നല്‍കണമെന്ന് കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മുഖേന കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന ഫെഡറേഷന്‍ മുഖേന നിവേദനം നല്‍കാന്‍ താലൂക്ക് ജനറല്‍ബോഡി തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ബോഡി കോഡ് പ്രകാരം നിലവില്‍ സ്വകാര്യ ബസുകളില്‍ ഫിറ്റ് ചെയ്തിരിക്കുന്ന വിന്‍ഡോ ഗ്ലാസ് മൂലവും …

സംസാരശേഷിയില്ലാത്ത നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; കല്ലുകൊണ്ട് ഇടിച്ച് ചതച്ച് മുഖം വികൃതമാക്കി; 65 കാരന്‍ അറസ്റ്റില്‍

പൂനെ: സംസാരശേഷിയില്ലാത്ത നാലു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസില്‍ 65 കാരന്‍ അറസ്റ്റില്‍. പീഡനത്തിനുശേഷം തിരിച്ചറിയാതിരിക്കാന്‍ കുട്ടിയുടെ മുഖം കല്ലുകൊണ്ട് ഇടിച്ച് ചതച്ച് വികൃതമാക്കുകയും ചെയ്തു. ഭോര്‍ തെഹ്‌സില്‍ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. ഭക്ഷണം നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് ഇയാള്‍ കുട്ടിയെ കന്നുകാലി തൊഴുത്തിലേക്ക് കൊണ്ടുപോയതെന്നും അവിടെ വച്ചാണ് പീഡനം നടന്നതെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വയോധികന്‍ കുട്ടിയുമായി പോകുന്നത് …

പപ്പട നിര്‍മ്മാണ യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് 65 കാരി മരിച്ചു

പാലക്കാട്: പപ്പട നിര്‍മ്മാണ യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് 65 കാരി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശി വത്സലയാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടം. വത്സല തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്. ഇവരുടെ ഭര്‍ത്താവും മകനും നേരത്തെ മരണപ്പെട്ടിരുന്നു. സമീപവാസി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കാണുന്നത്. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ വീട്ടില്‍ പപ്പട നിര്‍മാണ യൂണിറ്റ് നടത്തിയിരുന്നു. പപ്പടം നിര്‍മ്മിക്കുന്നതിനിടെ യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് …

കുംബഡാജെ-പൊടിപ്പള്ള-ബെളിഞ്ച-നാട്ടക്കല്‍ റോഡിന്റെ ശോച്യാവസ്ഥ: മുസ്ലിം ലീഗ് റോഡ് ഉപരോധിച്ചു

ബദിയഡുക്ക: കുംബഡാജെ-പൊടിപ്പള്ള-ബെളിഞ്ച-നാട്ടക്കല്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് റോഡ് ഉപരോധിച്ചു. ദീര്‍ഘനാളായി തകര്‍ന്നു കിടക്കുന്ന റോഡ് ഗതാഗതത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇക്കാര്യം അധികൃത കേന്ദ്രങ്ങളില്‍ നാട്ടുകാരും വിവിധ സംഘടനകളും നിരന്തരമായി പരാതിപ്പെടുകയായിരുന്നു. എന്നിട്ടും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ രാവിലെ റോഡ് ഉപരോധിച്ചത്. ലീഗ്-യൂത്ത് ലീഗ്-പോഷക സംഘടനാ ഭാരവാഹികള്‍ പ്രസംഗിച്ചു. ഉപരോധം കൊണ്ടു ജനകീയാവശ്യം പരിഹരിച്ചില്ലെങ്കില്‍ സമരത്തിന്റെ വേദി ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റുമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ മുന്നറിയിച്ചു.

കഴുകുന്നതിനിടെ പിറകോട്ട് വന്ന ടിപ്പര്‍ ലോറിക്കടിയില്‍പെട്ട് 55 കാരന്‍ മരിച്ചു

പത്തനംതിട്ട: കഴുകുന്നതിനിടെ പിറകോട്ട് വന്ന ടിപ്പര്‍ ലോറിക്കടിയില്‍പെട്ട് 55 കാരന്‍ മരിച്ചു. ടിപ്പര്‍ ലോറി ഡ്രൈവര്‍ ഉന്നക്കാവ് സ്വദേശി കുഞ്ഞുമോന്‍ ആണ് മരിച്ചത്. പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലില്‍ ഇന്ന് രാവിലെയാണ് അപകടം. വാഹനം നിയന്ത്രിക്കാന്‍ കുഞ്ഞുമോന്‍ ചാടി കയറിയെങ്കിലും ടിപ്പര്‍ ലോറി റോഡിലേക്ക് മറിയുകയായിരുന്നു. ഇതോടെ വാഹനത്തിന്റെ അടിയില്‍പ്പെട്ട് കുഞ്ഞുമോന്‍ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കെ.സി.വേണുഗോപാലിന്റെ ഇടപെടല്‍ ഫലം കണ്ടു; മൈസൂരില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി

മൈസൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാലിന്റെ ഇടപെടല്‍ ഫലം കണ്ടു. മൈസൂരില്‍ മലയാളി നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി. മലയാളികള്‍ തന്നെ നടത്തിക്കുന്ന ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സര്‍വീസ് എന്ന ഏജന്‍സിയുടെ ലൈസന്‍സ് ആണ് കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കിയത്. ഹോസ്റ്റല്‍ മെസ് അടപ്പിച്ചു. മെസ്സിനെതിരെ എടുത്തത് താല്‍ക്കാലിക നടപടിയല്ലെന്നും ഇനി തുറക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മെസില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് നടത്തിപ്പെന്ന് കണ്ടെത്തി. വിദ്യാര്‍ത്ഥികളുടെ ആരോപണത്തില്‍ …

സണ്‍ഡെ തിയറ്ററില്‍ സിനിമാ അഭിനയ ക്യാമ്പ്

കുറ്റിക്കോല്‍: കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ നാടക വീടായ സണ്‍ഡെ തിയറ്ററും കുറ്റിക്കോല്‍ നെരൂദ ഗ്രന്ഥാലയവും ചേര്‍ന്ന് സിനിമ-നാടക അഭിനയ പരിശീലന ക്യാമ്പ് നടത്തുന്നു. മെയ് 15, 16, 17 തീയ്യതികളില്‍ നടത്തുന്ന അഭിനയശരീരം മൂന്നാം പതിപ്പില്‍ ജില്ലയിലെ അഞ്ചാം ക്ലാസ്സുമുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം. ദേശീയ സിനിമാ അവാര്‍ഡ് ജേതാവ് പ്രിയനന്ദനന്‍, സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സഹനടനുള്ള അവാര്‍ഡ് നേടിയ …

മന്ത്രിമാര്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തന്റെ മന്ത്രിസഭയിലെ എല്ലാവര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയാശംസകള്‍ നേര്‍ന്നത്. മെയ് നാലിനാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ അവസാന യോഗമാണ് ഇന്ന് ഓണ്‍ലൈനായി ചേര്‍ന്നത്. രണ്ട് പ്രധാന തീരുമാനങ്ങളാണ് ഇന്ന് എടുത്തത്. ശമ്പള കമ്മീഷനെ നിയമിച്ചതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വാല്‍പ്പാറ ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത കാബിനറ്റ് …

കിണര്‍ പണിക്കിടെ അടിഭാഗം ഇടിഞ്ഞുവീണ് തൊഴിലാളി കിണറ്റില്‍ കുടുങ്ങി; ഫയര്‍ ഫോഴ്‌സ് രക്ഷകരായി

കൊല്ലം: കിണര്‍ പണിക്കിടെ അടിഭാഗം ഇടിഞ്ഞുവീണ് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ കൊല്ലം കുണ്ടറയിലാണ് അപകടം. 120 അടി താഴ്ചയുള്ള കിണറിന്റെ അടിഭാഗമാണ് ഇടിഞ്ഞുവീണത്. ഉടന്‍ തന്നെ സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തൊഴിലാളിയെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കുണ്ടറയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കിണറ്റിലിറങ്ങി തൊഴിലാളിയെ പുറത്തെടുക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സിന്റെ സമയോചിതമായ പ്രവര്‍ത്തനം കൊണ്ടാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതെന്നും കുറച്ചു കൂടി വൈകിയിരുന്നെങ്കില്‍ ശ്വാസ തടസം മൂലം അപകടം …

ഭാര്യയ്ക്ക് 3 കാമുകന്‍മാര്‍; ബന്ധം കയ്യോടെ പിടികൂടി; പിന്നാലെ 8 വര്‍ഷമായി കൂടെ കഴിയുന്ന ഭര്‍ത്താവ് തടാകത്തില്‍ ചാടി ജീവനൊടുക്കി; യുവതിയും കാമുകനും അറസ്റ്റില്‍

മുംബൈ: ഭാര്യയ്ക്ക് മൂന്ന് കാമുകന്‍മാരുണ്ടെന്ന വിവരമറിഞ്ഞ് മനംനൊന്ത ഭര്‍ത്താവ് തടാകത്തില്‍ ചാടി ജീവനൊടുക്കി. ഹൈദരാബാദിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ സീതാറാം(36) ആണ് തടാകത്തില്‍ ചാടി ജീവനൊടുക്കിയത്. എട്ടുവര്‍ഷം മുമ്പാണ് ദമ്പതികളുടെ വിവാഹം. 2018ല്‍ ആണ് ഭാര്യ രേണുകയെ(30) സിതാറാം വിവാഹം കഴിച്ചത്. ഭാര്യയ്ക്ക് ഒന്നിലധികം അവിഹിത ബന്ധങ്ങളുണ്ടെന്ന് തുറന്നുപറയുന്ന 19 പേജുള്ള ഒരു കുറിപ്പ് എഴുതിവച്ച ശേഷമാണ് സിതാറാം, ഹുസൈന്‍ സാഗര്‍ എന്ന തടാകത്തില്‍ ചാടി മരിച്ചത്. കുറിപ്പില്‍ ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് അദ്ദേഹം …

കോഴിക്കറിയില്‍ തൂവലും ചോരയും, ചപ്പാത്തിയില്‍ പ്ലാസ്റ്റിക്, ചോറില്‍ പാറ്റ; മൈസൂരിലെ മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് മെസ്സില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിനെതിരെ പ്രതിഷേധം; പ്രശ്‌നത്തില്‍ ഇടപെട്ട് കെ.സി. വേണുഗോപാല്‍

മൈസൂര്‍: മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് മെസ്സില്‍ നിന്ന് ലഭിക്കുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന് പരാതി. മൈസൂരിലെ നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇവിടുത്തെ അഞ്ച് നഴ്‌സിംഗ് കോളജുകളിലെ മെസ്സുകളില്‍ നല്‍കുന്ന ഭക്ഷണത്തിനെതിരെയാണ് പരാതി. മലയാളികള്‍ തന്നെ നടത്തിക്കുന്ന ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സര്‍വീസ് എന്ന ഏജന്‍സിയാണ് മെസ്സുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. ഏജന്‍സി വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ കോഴിക്കറിയില്‍ തൂവലും ചോരയും അടക്കം ഉണ്ടാകുമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കിട്ടിയ ചപ്പാത്തിയില്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നുവെന്നും പരാതിയില്‍ …