ഭാര്യയ്ക്ക് 3 കാമുകന്‍മാര്‍; ബന്ധം കയ്യോടെ പിടികൂടി; പിന്നാലെ 8 വര്‍ഷമായി കൂടെ കഴിയുന്ന ഭര്‍ത്താവ് തടാകത്തില്‍ ചാടി ജീവനൊടുക്കി; യുവതിയും കാമുകനും അറസ്റ്റില്‍

മുംബൈ: ഭാര്യയ്ക്ക് മൂന്ന് കാമുകന്‍മാരുണ്ടെന്ന വിവരമറിഞ്ഞ് മനംനൊന്ത ഭര്‍ത്താവ് തടാകത്തില്‍ ചാടി ജീവനൊടുക്കി. ഹൈദരാബാദിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ സീതാറാം(36) ആണ് തടാകത്തില്‍ ചാടി ജീവനൊടുക്കിയത്. എട്ടുവര്‍ഷം മുമ്പാണ് ദമ്പതികളുടെ വിവാഹം. 2018ല്‍ ആണ് ഭാര്യ രേണുകയെ(30) സിതാറാം വിവാഹം കഴിച്ചത്.

ഭാര്യയ്ക്ക് ഒന്നിലധികം അവിഹിത ബന്ധങ്ങളുണ്ടെന്ന് തുറന്നുപറയുന്ന 19 പേജുള്ള ഒരു കുറിപ്പ് എഴുതിവച്ച ശേഷമാണ് സിതാറാം, ഹുസൈന്‍ സാഗര്‍ എന്ന തടാകത്തില്‍ ചാടി മരിച്ചത്. കുറിപ്പില്‍ ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഭാര്യ രേണുക മൂന്ന് പുരുഷന്മാരുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് ആരോപണം.

ഇതില്‍ ഒരാളായ റെസ്റ്റോറന്റ് ഓപ്പറേറ്റര്‍ രമണ റെഡ്ഡി(35) എന്നയാള്‍ രേണുകയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി അത് പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചെന്നും സീതാറാം ആരോപിച്ചു. വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും, ഇത് തനിക്ക് കടുത്ത മാനസിക പ്രയാസമുണ്ടാക്കിയെന്നും സീതാറാം കുറിപ്പില്‍ പറയുന്നു. താന്‍ ഇല്ലാതിരുന്നപ്പോള്‍ അവരില്‍ ഒരാള്‍ തന്റെ വീട്ടില്‍ പലതവണ വന്നു പോയിട്ടുണ്ടെന്നും സിതാറാം പറയുന്നു.

വിവാഹത്തിനുശേഷം ഭാര്യയെ നന്നായി നോക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടതെല്ലാം നല്‍കിയിരുന്നുവെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഭാര്യ രേണുകയേയും കാമുകന്‍ രമണയേയും അറസ്റ്റുചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page