സണ്‍ഡെ തിയറ്ററില്‍ സിനിമാ അഭിനയ ക്യാമ്പ്

കുറ്റിക്കോല്‍: കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ നാടക വീടായ സണ്‍ഡെ തിയറ്ററും കുറ്റിക്കോല്‍ നെരൂദ ഗ്രന്ഥാലയവും ചേര്‍ന്ന് സിനിമ-നാടക അഭിനയ പരിശീലന ക്യാമ്പ് നടത്തുന്നു. മെയ് 15, 16, 17 തീയ്യതികളില്‍ നടത്തുന്ന അഭിനയശരീരം മൂന്നാം പതിപ്പില്‍ ജില്ലയിലെ അഞ്ചാം ക്ലാസ്സുമുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം. ദേശീയ സിനിമാ അവാര്‍ഡ് ജേതാവ് പ്രിയനന്ദനന്‍, സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സഹനടനുള്ള അവാര്‍ഡ് നേടിയ പി.പി. കുഞ്ഞികൃഷ്ണന്‍, സംവിധായകനും നടനുമായ രാജേഷ് മാധവന്‍, പെണ്ണും പൊറാട്ടും സിനിമയിലെ നായകന്‍ സതീഷ് തുടങ്ങിയവര്‍ക്ക് പുറമെ തൃശൂര്‍ ഡ്രാമ സ്‌കൂളിലെ ശിവപ്രസാദ്, യോഗേഷ്, ഷിനില്‍ വടകര തുടങ്ങിയവരും ക്ലാസ് നയിക്കും. സിനിമയുടെ സാങ്കേതിക വിഭാഗത്തിലും തിരക്കഥാരചനയിലും ഫിലിംമേക്കിംഗിലും ക്ലാസുണ്ടാകും. സമാപന ദിവസം സര്‍ട്ടിഫിക്കറ്റ് വിതരണവും ക്യാമ്പ് ഫയറും ഉണ്ടാകും. മെയ് 15ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷന് ബന്ധപ്പെടുക: 6282619753, 9447403195

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page