പപ്പട നിര്‍മ്മാണ യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് 65 കാരി മരിച്ചു

പാലക്കാട്: പപ്പട നിര്‍മ്മാണ യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് 65 കാരി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശി വത്സലയാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടം. വത്സല തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്. ഇവരുടെ ഭര്‍ത്താവും മകനും നേരത്തെ മരണപ്പെട്ടിരുന്നു.

സമീപവാസി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കാണുന്നത്. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ വീട്ടില്‍ പപ്പട നിര്‍മാണ യൂണിറ്റ് നടത്തിയിരുന്നു. പപ്പടം നിര്‍മ്മിക്കുന്നതിനിടെ യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകൂ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page