കുംബഡാജെ-പൊടിപ്പള്ള-ബെളിഞ്ച-നാട്ടക്കല്‍ റോഡിന്റെ ശോച്യാവസ്ഥ: മുസ്ലിം ലീഗ് റോഡ് ഉപരോധിച്ചു

ബദിയഡുക്ക: കുംബഡാജെ-പൊടിപ്പള്ള-ബെളിഞ്ച-നാട്ടക്കല്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് റോഡ് ഉപരോധിച്ചു. ദീര്‍ഘനാളായി തകര്‍ന്നു കിടക്കുന്ന റോഡ് ഗതാഗതത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇക്കാര്യം അധികൃത കേന്ദ്രങ്ങളില്‍ നാട്ടുകാരും വിവിധ സംഘടനകളും നിരന്തരമായി പരാതിപ്പെടുകയായിരുന്നു. എന്നിട്ടും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ രാവിലെ റോഡ് ഉപരോധിച്ചത്. ലീഗ്-യൂത്ത് ലീഗ്-പോഷക സംഘടനാ ഭാരവാഹികള്‍ പ്രസംഗിച്ചു. ഉപരോധം കൊണ്ടു ജനകീയാവശ്യം പരിഹരിച്ചില്ലെങ്കില്‍ സമരത്തിന്റെ വേദി ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റുമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page