ചൂട്; സ്വകാര്യബസുകളില്‍ സൈഡ് ഷട്ടര്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കണം : ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷൻ

കാസർകോട് : സ്റ്റേജ് ക്യാരേജ് ബസുകള്‍ക്ക് ബോഡി നിര്‍മ്മാണ വേളയില്‍ തന്നെ ഗ്ലാസിന് പകരം ഷട്ടര്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നു ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. റീബോഡി ചെയ്യുമ്പോൾ താല്‍പര്യമുള്ളവര്‍ക്ക് ഷട്ടറിലേക്ക് മാറ്റാനുള്ള അനുവാദവും നല്‍കണമെന്ന് കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മുഖേന കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന ഫെഡറേഷന്‍ മുഖേന നിവേദനം നല്‍കാന്‍ താലൂക്ക് ജനറല്‍ബോഡി തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ബോഡി കോഡ് പ്രകാരം നിലവില്‍ സ്വകാര്യ ബസുകളില്‍ ഫിറ്റ് ചെയ്തിരിക്കുന്ന വിന്‍ഡോ ഗ്ലാസ് മൂലവും കാലാവസ്ഥ വ്യതിയാനം മൂലവും ഉണ്ടാകുന്നഅത്യുഷ്ണത്തി ൽ യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടുകയാണെന്നു യോഗം ചൂണ്ടിക്കാട്ടി.ഇനി പുറത്തിറങ്ങുന്നവാഹനങ്ങളിൽ ഈ അംവിധാനം നടപ്പാക്കാൻ അനുമതി നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.
സെക്രട്ടറി സി എ മുഹമ്മദ് കുഞ്ഞി ,പ്രസിഡന്റ് കെ. എന്‍. ബാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ് ട്രഷറര്‍ കാര്‍ത്തിക് രാജ് പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page