വയനാട്ടിലെ അമരക്കുനിയിലെ ജനവാസ മേഖലയെ പരിഭ്രമിപ്പിച്ചിരുന്ന പെണ്‍കടുവ ചത്തു

കോഴിക്കോട്: വയനാട്ടിലെ അമരക്കുനിയിലെ ജനവാസ മേഖലയെ വിറപ്പിച്ചിരുന്ന പെണ്‍കടുവ ചത്തു. എട്ടുവയസ്സുള്ള കടവയെ 2025 ഫെബ്രുവരിയിലാണ് തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കടുവ ചത്തത്. ജനുവരി 16 ന് ആണ് അമരക്കുനിയിലും പരിസര പ്രദേശങ്ങളിലും വളര്‍ത്തുമൃഗങ്ങളെ കൊന്ന് കടുവ ആളുകള്‍ക്കിടയില്‍ ഭീതി പരത്തിയത്. പിന്നാലെ വനംവകുപ്പ് കടുവയെ കെണിവച്ച് പിടികൂടുകയായിരുന്നു. പിടികൂടുമ്പോള്‍ കാലുകള്‍ക്കും പല്ലിനും പരിക്കുകള്‍ ഉണ്ടായിരുന്നു. കൃത്യമായ ചികിത്സയിലൂടെയും ഭക്ഷണത്തിലൂടെയും ആരോഗ്യം വീണ്ടെടുത്തെങ്കിലും പെട്ടെന്ന് അവശതയിലാവുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page