മന്ത്രിമാര്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തന്റെ മന്ത്രിസഭയിലെ എല്ലാവര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയാശംസകള്‍ നേര്‍ന്നത്. മെയ് നാലിനാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ അവസാന യോഗമാണ് ഇന്ന് ഓണ്‍ലൈനായി ചേര്‍ന്നത്. രണ്ട് പ്രധാന തീരുമാനങ്ങളാണ് ഇന്ന് എടുത്തത്.

ശമ്പള കമ്മീഷനെ നിയമിച്ചതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വാല്‍പ്പാറ ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത കാബിനറ്റ് മെയ് അഞ്ചിന് ചേരും. ഭരണ തുടര്‍ച്ച ഉണ്ടായാലും ഇല്ലെങ്കിലും കാബിനറ്റ് ചേരണം. തുടര്‍ച്ചയായ രണ്ടാം തവണയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. മെയ് അഞ്ചിന് ആരായിരിക്കും വരുന്നതെന്നറിയാന്‍ ഇനി രണ്ടുദിവസം കൂടി കാത്തിരിക്കണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page