കിണര്‍ പണിക്കിടെ അടിഭാഗം ഇടിഞ്ഞുവീണ് തൊഴിലാളി കിണറ്റില്‍ കുടുങ്ങി; ഫയര്‍ ഫോഴ്‌സ് രക്ഷകരായി

കൊല്ലം: കിണര്‍ പണിക്കിടെ അടിഭാഗം ഇടിഞ്ഞുവീണ് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ കൊല്ലം കുണ്ടറയിലാണ് അപകടം. 120 അടി താഴ്ചയുള്ള കിണറിന്റെ അടിഭാഗമാണ് ഇടിഞ്ഞുവീണത്. ഉടന്‍ തന്നെ സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തൊഴിലാളിയെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് കുണ്ടറയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കിണറ്റിലിറങ്ങി തൊഴിലാളിയെ പുറത്തെടുക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സിന്റെ സമയോചിതമായ പ്രവര്‍ത്തനം കൊണ്ടാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതെന്നും കുറച്ചു കൂടി വൈകിയിരുന്നെങ്കില്‍ ശ്വാസ തടസം മൂലം അപകടം സംഭവിക്കുമായിരുന്നുവെന്നും സ്ഥലവാസികള്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page