പത്തനംതിട്ട: കഴുകുന്നതിനിടെ പിറകോട്ട് വന്ന ടിപ്പര്‍ ലോറിക്കടിയില്‍പെട്ട് 55 കാരന്‍ മരിച്ചു. ടിപ്പര്‍ ലോറി ഡ്രൈവര്‍ ഉന്നക്കാവ് സ്വദേശി കുഞ്ഞുമോന്‍ ആണ് മരിച്ചത്. പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലില്‍ ഇന്ന് രാവിലെയാണ് അപകടം.
വാഹനം നിയന്ത്രിക്കാന്‍ കുഞ്ഞുമോന്‍ ചാടി കയറിയെങ്കിലും ടിപ്പര്‍ ലോറി റോഡിലേക്ക് മറിയുകയായിരുന്നു. ഇതോടെ വാഹനത്തിന്റെ അടിയില്‍പ്പെട്ട് കുഞ്ഞുമോന്‍ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.







