ഹോട്ടല്‍ നടത്തിപ്പുകാരെ കടയില്‍ കയറി മര്‍ദ്ദിച്ചു, ഭക്ഷണത്തില്‍ ഹാന്‍വാഷ് കലര്‍ത്തി; പ്രതികള്‍ അറസ്റ്റില്‍

പത്തനംതിട്ട: ഹോട്ടല്‍ നടത്തിപ്പുകാരെ കടയില്‍ കയറി മര്‍ദ്ദിച്ചെന്ന പരാതിയില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട ഇളമണ്ണൂരിലെ ഹോട്ടല്‍ നടത്തിപ്പുകാരനായ ടോണിക്കാണ് മുന്‍ ഉടമ പ്രിന്‍സിന്റേയും കൂട്ടാളികളുടേയും മര്‍ദ്ദനമേറ്റത്. മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നാണ് ടോണിയുടെ പരാതി.ഹോട്ടല്‍ നടത്തിപ്പിനായി നേരത്തെ കട നടത്തിയിരുന്ന ആളുകളില്‍ നിന്ന് ടോണി രണ്ടര ലക്ഷം രൂപയ്ക്ക് ചില സാധനങ്ങള്‍ വാങ്ങിയിരുന്നതായി പറയുന്നു. ആയിരം രൂപ പ്രതിദിനം നല്‍കാമെന്നായിരുന്നു കരാര്‍. ഇതിനിടെയാണ് ഗ്യാസ് പ്രതിസന്ധി വന്നത്. ഇതേ തുടര്‍ന്ന് 26 ദിവസം കട തുറക്കാന്‍ കഴിഞ്ഞില്ല. ആയിരം രൂപ നല്‍കുന്നത് മുടങ്ങുകയും ചെയ്തു. അതിന്റെ വിരോധത്തില്‍ മുന്‍ ഉടമ പ്രിന്‍സും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് ടോണിയുടെ പരാതി. പ്രതികള്‍ ഭക്ഷണത്തില്‍ ഹാന്‍വാഷ് കലര്‍ത്തിയെന്നും ടേബിളില്‍ നിന്ന് പണം എടുത്തുവെന്നും ടോണി ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page