8 മീറ്റർ താഴ്ച്ചയിലുള്ള ദേശീയപാതയിൽ വീണു പെൺകുട്ടി ഗുരുതരനിലയിൽ

കാസർകോട്: മാതാവിനൊപ്പം കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ 14 കാരി പൊയിനാച്ചി ദേശീയപാതയുടെ സർവീസ് റോഡിൽനിന്ന് എട്ടു മീറ്റർ താഴ്ച്ചയിലുള്ള ദേശീയപാതയിൽ വീണു. വീഴ്ചയിൽ ബോധക്ഷയം ഉണ്ടായ പെൺകുട്ടിയെ കാസർകോട്ടു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ പെൺകുട്ടി അബദ്ധത്തിൽ കിണറ്റിലും വീണിട്ടുണ്ടെന്ന് പറയുന്നു.

കടിച്ച പാമ്പുമായി ആശുപത്രിയിൽ ചികിത്സ തേടി 45 കാരൻ

കോഴിക്കോട് :കടിച്ച പാമ്പിനെ കവറിൽ പിടിച്ചിട്ട് അതുമായി മധ്യവയസ്കൻ ആശുപത്രിയിൽ ചികിത്സ തേടി. താമരശ്ശേരി കാട്ടിപ്പാറയിലെ അഷ്റഫ് (45) ആണ് പാമ്പുമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. അഷ്റഫിനെ താലുക്കാശുപത്രിയിൽ പ്രാഥമിക ചികിൽ സക്കു വിധേയനാക്കി. തുടർന്നു വിദഗ്ധ ചികിത്സക്കു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി.അഷ്റഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നു വൈകിട്ട് വീട്ടിനടുത്തു പോത്തിനെ തീറ്റുന്നതിനിടയിലായിരുന്നു അപകടം. പാമ്പുകടിയേറ്റ അഷ്റഫ് ഉടൻ ധൈര്യം അവലംബിച്ചു പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീടതിനെ കവറിൽ …

നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: ആഹ്ലാദപ്രകടനങ്ങൾക്ക് പോലീസ് നിയന്ത്രണം

നീലേശ്വരം :മെയ് 4 ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തുന്ന ആഹ്ലാദപ്രകടനങ്ങൾക്കു പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നീലേശ്വരം ഇൻസ്പെക്ടർ കെ മുരളീധരൻ പറഞ്ഞു. ആഹ്‌ളാദ പ്രകടനങ്ങൾ നിയമാനുസൃതമായ അനുമതിയോടു കൂടി മാത്രമേ നടത്താൻ പാടുള്ളൂ. ബൈക്ക് റാലി അനുവദിക്കുന്നതല്ല. ബൈക്കുകൾ വലിയ കൊടികളും മറ്റും വഹിച്ചു കൊണ്ട് അപകടകരമായ രീതിയിൽ ഓടിക്കുവാൻ പാടില്ല, അപകടകരമായ രീതിയിൽ പൊതുസ്ഥലങ്ങളിലും മറ്റും പടക്കം പൊട്ടിക്കാൻ പാടില്ല.പാർട്ടി ഓഫീസുകൾക്ക് മുന്നിലോ രാഷ്ട്രീയ നേതാക്കളുടെ വീടിന്റെ …

ബദിയഡുക്കയില്‍ മെയ് ദിന റാലി നടത്തി

ബദിയഡുക്ക: ലോക തൊഴിലാളി ദിനം ഇടതുപക്ഷ ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ബദിയഡുക്കയില്‍ ആഘോഷിച്ചു. കുമ്പള ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മെയ്ദിന റാലി കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം കെ ആര്‍ ജയാനന്ദ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി നേതാവ് സുധാകരന്‍ ആധ്യക്ഷം വഹിച്ചു. വി രാജന്‍, ഗിരികൃഷ്ണന്‍, ശിവപ്പ റൈ, രഘുദേവന്‍, പി ഇബ്രാഹിം, വിട്ടല്‍ റൈ പ്രസംഗിച്ചു.

ഇന്ദിര ടീച്ചര്‍ക്ക് ചെര്‍ക്കള പൗരസമിതി യാത്രയയപ്പ് നല്‍കി

ചെര്‍ക്കള: അംഗന്‍വാടിയുടെ ആദ്യ വര്‍ക്കറും ഉന്നത നിലയില്‍ ലോകത്തെ വിവിധ നഗരങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി വിദ്യാര്‍ത്ഥിന വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട രണ്ടാനമ്മയുമായ നാട്ടുകാരുടെ പ്രിയപ്പെട്ട ഇന്ദിര ടീച്ചര്‍ 40 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നു വിരമിച്ചു. സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി വ്യക്തികളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും അംഗന്‍വാടി വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെര്‍ക്കള പൗരസമിതി ഇന്ദിരാ ടീച്ചര്‍ക്ക് പ്രൗഢഗംഭീരമായ യാത്രയപ്പ് നല്‍കി.പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി …

കൂഡ്‌ലുവില്‍ വയോധികന്‍ പാലത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കൂഡ്‌ലുവില്‍ വയോധികനെ പാലത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്‌ലു തൈവളപ്പ് ഹൗസിലെ രാമചന്ദ്ര ഗട്ടി (75)യാണ് മരിച്ചത്. ശിവമംഗല പാലത്തില്‍ തൂങ്ങിയ നിലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.ഭാര്യ: പരേതയായ ലീല. മക്കള്‍: ജയന്ത, രവി, ഹരിപ്രസാദ്, ജയശ്രീ. മരുമക്കള്‍: രേവതി, രാജേഷ്. സഹോദരന്‍: കൃഷ്ണഗട്ടി.

പൊയ്‌നാച്ചി, ആടിയത്ത് റോഡരുകില്‍ അജ്ഞാത മൃതദേഹം

കാസര്‍കോട്; പൊയ്‌നാച്ചി, ആടിയത്ത് മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് എത്തിയ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.50 വയസു തോന്നിക്കുന്ന അജ്ഞാതനെ ആടിയത്തെ മണ്‍റോഡിനരികിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയാണെന്നു സംശയിക്കുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

എം.എസ്.എസ്.സ്ഥാപകദിനം: കാസര്‍കോട് വനിതാ വിങ് ആഘോഷിച്ചു

കാസര്‍കോട്: എം.എസ്.എസ്. സ്ഥാപക ദിനം എം.എസ്.എസ്.വനിതാ വിംഗ് ആഘോഷിച്ചു. സി.എച്ച്.സെന്റര്‍ സ്‌നേഹവീട് അന്തേവാസികള്‍ക്കൊപ്പം കേക്ക് മുറിക്കുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു.വനിത വിങ് ജില്ലാ സെക്രട്ടറി സാബിറ എവറസ്റ്റ് ഉദ്ഘാടനം ചെയ്തു. സമീര്‍ ആമസോണിക്‌സിനെയും, അസൈനാര്‍ ചെടെക്കാലിനെയും ആദരിച്ചു.യൂണിറ്റ് ട്രഷറര്‍ സാഹിറ, ഭാരവാഹികളായ റുക്കിയ ടി ഇ, സെക്കീന ഷുക്കൂര്‍, ശബാന ഷാഫി പങ്കെടുത്തു.

യുവതി-യുവാക്കള്‍ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍; കൈകള്‍ പരസ്പരം ചേര്‍ത്തു കെട്ടിയ ശേഷം തൂങ്ങിയതെന്നു സംശയം

തിരുവനന്തപുരം: കാണാതായ യുവതീ-യുവാക്കളെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, വെള്ളനാട് മിത്രാനികേതന്‍ സ്വദേശികളായ ഷിബിന്‍ (35), അശ്വതി (35) എന്നിവരാണ് മരിച്ചത്. വെഞ്ഞാറമൂട് വെള്ളാണിക്കലില്‍ പാറമുകളിലെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അമീബിക് മസ്തിഷ്‌ക്ക ജ്വരം; യുവതി മരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആലപ്പുഴ സ്വദേശി ആര്യ (26)യാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.ബംഗ്‌ളൂരുവിലെ ജോലി ഒഴിവാക്കി രണ്ടുമാസം മുമ്പാണ് ആര്യ നാട്ടിലെത്തിയത്. വിദേശത്തേയ്ക്ക് പോകുന്നതിനാണ് ജോലി ഒഴിവാക്കിയത്.ഒരു മാസം മുമ്പാണ് രോഗ ലക്ഷണം അനുഭവപ്പെട്ടത്. ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സ. രോഗം മൂര്‍ച്ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മസ്തിഷ്ക്ക ജ്വരം …

ഇരിങ്ങാലക്കുടയിലും ആന ഇടഞ്ഞു;രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു, ഒന്നാം പാപ്പാന് ഗുരുതരം

തൃശൂര്‍: ഇരിങ്ങാലക്കുടയിലും ആന ഇടഞ്ഞു. രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച ഉച്ചയോടെ ഉണ്ടായ സംഭവത്തില്‍ രണ്ടാം പാപ്പാനായ ശ്രീക്കുട്ടന്‍ ആണ് കൊല്ലപ്പെട്ടത്. കൂടല്‍ മാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തിനു എത്തിയ വാഴ്‌വാടി കാശിനാഥ് എന്ന ആനയാണ് അക്രമാസക്തനായത്.കഴിഞ്ഞ ദിവസം നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടയില്‍ ആന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പാപ്പാന്മാര്‍ ആനയെ നിയന്ത്രിച്ച് ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലില്‍ തളയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ ഷെഡ് തകര്‍ക്കുകയും …

കവര്‍ച്ചാശ്രമത്തിനിടെ കള്ളന്‍ കിണറ്റില്‍ വീണു

കൊയിലാണ്ടി: വീട്ടില്‍ കവര്‍ച്ച നടത്താനെത്തിയ കള്ളന്‍ കിണറ്റില്‍ വീണു. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സ് മോഷ്ടാവിനെ രക്ഷപ്പെടുത്തി. ആസാം സ്വദേശിയായ അഗസ്റ്റിന്‍ ബിര്‍ളയെ ആണ് രക്ഷപ്പെടുത്തിയത്. കൊയിലാണ്ടിക്കു സമീപം നന്തി ബസാറിലാണ് സംഭവം. കോവുമ്മല്‍ കുഞ്ഞബ്ദുള്ളയുടെ കിണറ്റിലാണ് മോഷ്ടാവിനെ വെള്ളിയാഴ്ച രാവിലെ കാണപ്പെട്ടത്. വീട്ടുകാരി രാവിലെ മുറ്റമടിക്കാന്‍ ഇറങ്ങിയപ്പോള്‍ കിണറ്റിന്റെ മുകള്‍ ഭാഗത്തെ ഗ്രില്ല് ഇളകിയ നിലയില്‍ കാണപ്പെട്ടു. അകത്തേക്കു നോക്കിയപ്പോഴാണ് ഒരാള്‍ അകത്തു കിടക്കുന്നതു കണ്ടത്. വീട്ടുകാര്‍ ബഹളം വച്ചതോടെ ആളുകള്‍ ഓടിയെത്തി. പിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സും …

മുറപ്പെണ്ണ് ഒരു മാസം ഗര്‍ഭിണി; മുറച്ചെറുക്കനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: 17കാരി ഗര്‍ഭിണിയായ സംഭവത്തില്‍ മുറച്ചെറുക്കനായ 24 കാരനെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പെൺകുട്ടി മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലും യുവാവ് ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലുമാണ് താമസം. 18 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കുവാന്‍ ഇരുവരുടെയും വീട്ടുകാര്‍ നേരത്തെ ധാരണയായിരുന്നതായി പറയുന്നു. ഇതിനിടയില്‍ ഏതാനും ദിവസം മുമ്പ് പെണ്‍കുട്ടിക്ക് ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്രെ. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വ്യക്തമായത്. ഇക്കാര്യം …

മഞ്ചേശ്വരത്ത് മലയാളം അക്കാദമി സ്ഥാപിക്കണം

മഞ്ചേശ്വരം: തുളു അക്കാദമിയുടെയും ഉർദു അക്കാദമിയുടെയും യക്ഷാഗാന അക്കാദമിയുടെയും കബഡി അക്കാദമിയുടെയും നാടായ മഞ്ചേശ്വരത്ത് മലയാളം അക്കാദമി കൂടി സ്ഥാപിക്കണമെന്നു ജില്ല ഭരണഭാഷാ സമിതി സർക്കാരിനോടാവശ്യപ്പെട്ടു. മംഗൽപാടിജി.ബി.എൽ.പി യിലെ ഒഴിഞ്ഞു കിടക്കുന്ന 9 കെട്ടിടങ്ങളിൽ ഒരെണ്ണം ഇതിനു വേണ്ടി അനുവദിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. കേരളപ്പിറവിക്കു ശേഷം 70 വർഷം പിന്നിട്ടിട്ടും മഞ്ചേശ്വരത്ത് മലയാളത്തിനു വേണ്ടത്ര വേരോട്ടമുണ്ടായിട്ടില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ബോധപൂർവ്വമുള്ള ഇടപെടൽ ഇക്കാര്യത്തിൽ ആവശ്യമാണ്. ഇപ്പോൾ കന്നഡ മാധ്യമം വിദ്യാലയങ്ങളിൽ ആരംഭിച്ച മലയാള പഠനം, ഭാഷാന്യൂനപക്ഷ …

യുദ്ധ സ്മാരകം സന്ദർശിച്ചു

കരിന്തളം:കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ തോളേനിയിലുള്ള യുദ്ധ സ്മാരകത്തിൽ ചെന്നെടുക്കം എകെജി ഗ്രന്ഥാലയം പ്രവർത്തകരും ബാലവേദി കുട്ടികളും സന്ദർശിച്ചു. വായനശാല പ്രസിഡൻറ് ശശിധരൻ സി വി, മുൻ സൈനികൻ രാമചന്ദ്രൻ പി വി നേതൃത്വം നൽകി. സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനി അധ്യക്ഷത വഹിച്ചു, സെക്രട്ടറി ജോഷി വർഗീസ്, ട്രഷറർ ബിജു പി വി, മധുസൂദനൻ ചോയ്യംകോട്, ദാമോദരൻ പി പി,അജീഷ് ചന്ദ്രൻ, ശ്രീജിത്ത് ടിവി, അരുൺ കരിന്തളം പ്രസംഗിച്ചു. ബാലവേദി കുട്ടികൾ ദേശഭക്തിഗാനം …

സര്‍വീസില്‍ നിന്നു വിരമിച്ച കാലിച്ചാമരം ക്ഷീരോല്‍പാദക സഹകരണ സംഘം സെക്രട്ടറി പി. എം രാജന് യാത്രയയപ്പ് നല്‍കി

കരിന്തളം: കിനാനൂര്‍ – കരിന്തളം പഞ്ചായത്തിലെ കാലിച്ചാമരത്തു 34 വര്‍ഷമായി ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാലിച്ചാമരം ക്ഷീരോല്‍പാദക സഹകരണ സംഘം സെക്രട്ടറി പി എം രാജന് സംഘം പ്രവര്‍ത്തകരും ക്ഷീര കര്‍ഷകരും നാട്ടുകാരും യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ടി വി അശോകന്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകള്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അനിത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പാറക്കോല്‍ രാജന്‍, പരപ്പ …

AI ഇവിടെ എത്തിക്കഴിഞ്ഞു: നിങ്ങൾ അതുപയോഗിക്കുകയാണോ; അതോ അതിനാൽ മാറ്റിസ്ഥാപിക്കപ്പെടുകയാണോ?

റഹ്മാൻ മുഹമ്മദ് അലി ഓരോ കുറച്ചാഴ്ചകൾ കൂടുമ്പോഴും ആരെങ്കിലുമൊക്കെ ഇതേ ചോദ്യവുമായി എന്നെ സമീപിക്കാറുണ്ട്. മംഗലാപുരത്ത് എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കുന്ന ഒരു ബന്ധു, തികച്ചും വ്യത്യസ്തമായ ഒരു മേഖലയിൽ ജോലി ചെയ്യുന്നതിനിടയിൽ AI പഠിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കുന്ന സഹപ്രവർത്തകൻ, ലേഓഫ് വാർത്തകൾ കണ്ട് ആശങ്കയിലായ ഒരു സുഹൃത്ത്… ഒടുവിൽ എല്ലാവരും ചോദിക്കുന്നത് ഒരേ ചോദ്യമാണ്: “ഞാൻ ഭയപ്പെടേണ്ടതുണ്ടോ?”ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നിൽ AI & ഡേറ്റ വിഭാഗത്തിലാണ് ഞാൻ ജോലി ചെയ്യുന്നത്. എന്റെ ഇരുപതുകളുടെ തുടക്കത്തിലുള്ള …

എസ് ടി യു മെയ്ദിന റാലി നടത്തി; തൊഴിലാളി ഐക്യത്തിന്റെ പ്രസക്തി വര്‍ധിച്ചു; അബ്ദുല്‍ റഹ്‌മാന്‍

കാസര്‍കോട്: മെയ്ദിനം എസ് ടി യു ജില്ലാ കമ്മിറ്റി കാസര്‍കോട്ട് ആഘോഷിച്ചു. മെയ്ദിന റാലിയും പൊതുസമ്മേളനവും ഉണ്ടായിരുന്നു.തൊഴിലാളി ഐക്യത്തിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന് എസ് ടി യു നേതാവ് എ അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു. അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കൂട്ടായ പോരാട്ടം ആവശ്യമാണെന്ന് മെയ്ദിന പൊതുയോഗം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ അഹമ്മദ് ഹാജി ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, കെ പി മുഹമ്മദ് അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, ഷെരീഫ് …