കടിച്ച പാമ്പുമായി ആശുപത്രിയിൽ ചികിത്സ തേടി 45 കാരൻ

കോഴിക്കോട് :കടിച്ച പാമ്പിനെ കവറിൽ പിടിച്ചിട്ട് അതുമായി മധ്യവയസ്കൻ ആശുപത്രിയിൽ ചികിത്സ തേടി. താമരശ്ശേരി കാട്ടിപ്പാറയിലെ അഷ്റഫ് (45) ആണ് പാമ്പുമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. അഷ്റഫിനെ താലുക്കാശുപത്രിയിൽ പ്രാഥമിക ചികിൽ സക്കു വിധേയനാക്കി. തുടർന്നു വിദഗ്ധ ചികിത്സക്കു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി.അഷ്റഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നു വൈകിട്ട് വീട്ടിനടുത്തു പോത്തിനെ തീറ്റുന്നതിനിടയിലായിരുന്നു അപകടം. പാമ്പുകടിയേറ്റ അഷ്റഫ് ഉടൻ ധൈര്യം അവലംബിച്ചു പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീടതിനെ കവറിൽ പൊതിഞ്ഞു കൈയിലെടുത്തു. നേരേ ആശുപത്രിയെ സമീപിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page