കവര്‍ച്ചാശ്രമത്തിനിടെ കള്ളന്‍ കിണറ്റില്‍ വീണു

കൊയിലാണ്ടി: വീട്ടില്‍ കവര്‍ച്ച നടത്താനെത്തിയ കള്ളന്‍ കിണറ്റില്‍ വീണു. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സ് മോഷ്ടാവിനെ രക്ഷപ്പെടുത്തി. ആസാം സ്വദേശിയായ അഗസ്റ്റിന്‍ ബിര്‍ളയെ ആണ് രക്ഷപ്പെടുത്തിയത്. കൊയിലാണ്ടിക്കു സമീപം നന്തി ബസാറിലാണ് സംഭവം. കോവുമ്മല്‍ കുഞ്ഞബ്ദുള്ളയുടെ കിണറ്റിലാണ് മോഷ്ടാവിനെ വെള്ളിയാഴ്ച രാവിലെ കാണപ്പെട്ടത്. വീട്ടുകാരി രാവിലെ മുറ്റമടിക്കാന്‍ ഇറങ്ങിയപ്പോള്‍ കിണറ്റിന്റെ മുകള്‍ ഭാഗത്തെ ഗ്രില്ല് ഇളകിയ നിലയില്‍ കാണപ്പെട്ടു. അകത്തേക്കു നോക്കിയപ്പോഴാണ് ഒരാള്‍ അകത്തു കിടക്കുന്നതു കണ്ടത്. വീട്ടുകാര്‍ ബഹളം വച്ചതോടെ ആളുകള്‍ ഓടിയെത്തി. പിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സും എത്തി. തുടര്‍ന്ന് റെസ്‌ക്യു നെറ്റ് ഉപയോഗിച്ച് മോഷ്ടാവിനെ പുറത്തെടുത്തു. കുളിമുറി വഴി വീടിന്റെ മുകള്‍ നിലയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് കാല്‍വഴുതി കിണറ്റിലേക്ക് വീണതെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page