എസ് ടി യു മെയ്ദിന റാലി നടത്തി; തൊഴിലാളി ഐക്യത്തിന്റെ പ്രസക്തി വര്‍ധിച്ചു; അബ്ദുല്‍ റഹ്‌മാന്‍

കാസര്‍കോട്: മെയ്ദിനം എസ് ടി യു ജില്ലാ കമ്മിറ്റി കാസര്‍കോട്ട് ആഘോഷിച്ചു. മെയ്ദിന റാലിയും പൊതുസമ്മേളനവും ഉണ്ടായിരുന്നു.
തൊഴിലാളി ഐക്യത്തിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന് എസ് ടി യു നേതാവ് എ അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു. അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കൂട്ടായ പോരാട്ടം ആവശ്യമാണെന്ന് മെയ്ദിന പൊതുയോഗം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ അഹമ്മദ് ഹാജി ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, കെ പി മുഹമ്മദ് അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, ഷെരീഫ് കൊടവഞ്ചി, ബീഫാത്തിമ ഇബ്രാഹിം, ഷാഹിന സലീം, മൊയ്തീന്‍ കൊല്ലമ്പാടി, ഷുക്കൂര്‍ ചെര്‍ക്കള, സുബൈര്‍ മാര, ഹാരിസ്, ഹനീഫ പാറ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page