കാസര്‍കോട്; പൊയ്‌നാച്ചി, ആടിയത്ത് മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് എത്തിയ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
50 വയസു തോന്നിക്കുന്ന അജ്ഞാതനെ ആടിയത്തെ മണ്‍റോഡിനരികിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയാണെന്നു സംശയിക്കുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.






