സര്‍വീസില്‍ നിന്നു വിരമിച്ച കാലിച്ചാമരം ക്ഷീരോല്‍പാദക സഹകരണ സംഘം സെക്രട്ടറി പി. എം രാജന് യാത്രയയപ്പ് നല്‍കി

കരിന്തളം: കിനാനൂര്‍ – കരിന്തളം പഞ്ചായത്തിലെ കാലിച്ചാമരത്തു 34 വര്‍ഷമായി ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാലിച്ചാമരം ക്ഷീരോല്‍പാദക സഹകരണ സംഘം സെക്രട്ടറി പി എം രാജന് സംഘം പ്രവര്‍ത്തകരും ക്ഷീര കര്‍ഷകരും നാട്ടുകാരും യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ടി വി അശോകന്‍ അധ്യക്ഷത വഹിച്ചു.

വിവിധ സംഘടനകള്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അനിത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പാറക്കോല്‍ രാജന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ കെ പി ചിത്രലേഖ, പഞ്ചായത്ത് അംഗങ്ങളായ വി വി യശോദ, എന്‍ രമണന്‍, ലത സുധി, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഉഷാദേവി, പരപ്പ ക്ഷീര വികസന ഓഫീസര്‍ പി വി മനോജ് കുമാര്‍, വി ഷാജി, എബിന്‍ ജോര്‍ജ്, എസ് എന്‍ ഷീന, ഷല്‍ന അരയാക്കണ്ടി, കാട്ടിപ്പൊയില്‍ ക്ഷീരസംഘം പ്രസിഡന്റ് പി വി അപ്പുക്കുട്ടന്‍, വരയില്‍ രാജന്‍, മനോജ് തോമസ്, കെ വേണു, വി മധുസൂദനന്‍ അനുമോദിച്ചു.
പി എം രാജന്‍ മറുപടി പ്രസംഗം നടത്തി.വി കെ ജയചന്ദ്രന്‍ സ്വാഗതവും പി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

34 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന കാലിച്ചാമരം ക്ഷീര സംഘം സെക്രട്ടറി പി എം രാജന് കാലിച്ചാമരം വ്യാപാരി കൂട്ടായ്മയുടെ ഉപഹാരം നൽകുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page