ബദിയഡുക്ക: ലോക തൊഴിലാളി ദിനം ഇടതുപക്ഷ ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ബദിയഡുക്കയില്‍ ആഘോഷിച്ചു. കുമ്പള ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മെയ്ദിന റാലി കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം കെ ആര്‍ ജയാനന്ദ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി നേതാവ് സുധാകരന്‍ ആധ്യക്ഷം വഹിച്ചു. വി രാജന്‍, ഗിരികൃഷ്ണന്‍, ശിവപ്പ റൈ, രഘുദേവന്‍, പി ഇബ്രാഹിം, വിട്ടല്‍ റൈ പ്രസംഗിച്ചു.







