ഇരിങ്ങാലക്കുടയിലും ആന ഇടഞ്ഞു;രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു, ഒന്നാം പാപ്പാന് ഗുരുതരം

തൃശൂര്‍: ഇരിങ്ങാലക്കുടയിലും ആന ഇടഞ്ഞു. രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ ഉണ്ടായ സംഭവത്തില്‍ രണ്ടാം പാപ്പാനായ ശ്രീക്കുട്ടന്‍ ആണ് കൊല്ലപ്പെട്ടത്. കൂടല്‍ മാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തിനു എത്തിയ വാഴ്‌വാടി കാശിനാഥ് എന്ന ആനയാണ് അക്രമാസക്തനായത്.
കഴിഞ്ഞ ദിവസം നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടയില്‍ ആന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പാപ്പാന്മാര്‍ ആനയെ നിയന്ത്രിച്ച് ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലില്‍ തളയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ ഷെഡ് തകര്‍ക്കുകയും പാപ്പാന്മാരെ ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ പാപ്പാന്മാരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ശ്രീക്കുട്ടനെ രക്ഷിക്കാനായില്ല. ഒന്നാം പാപ്പാന്‍ അമല്‍ (28) ചികിത്സയിലാണ്.
വെള്ളിയാഴ്ച അങ്കമാലി, കിടങ്ങൂരില്‍ ഉത്സവത്തിനു എത്തിച്ച ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവര്‍ കൊല്ലപ്പെട്ടിരുന്നു. പ്രസ്തുത സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് ദാരുണമായ സമാന സംഭവം ഇരിങ്ങാലക്കുടയിലും ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page